കൊച്ചി: അന്തരിച്ച സംവിധായകന് ഷാഫിക്ക് വിടനല്‍കി സിനിമാലോകം. മണപ്പാട്ടിപ്പറമ്പ് കൊച്ചിന് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുദര്ശനത്തില് മമ്മൂട്ടി ഉള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഞായറാഴ്ച വൈകീട്ട് നാലിന് കലൂര്‍ മുസ്ലിം ജമാഅത്ത് മസ്ജിദ് കബര്‍സ്ഥാനിലാണ് കബറടക്കം.
ഞായറാഴ്ച രാവിലെ ഒമ്പതുമണി മുതലായിരുന്നു ബാങ്ക് ഓഡിറ്റോറിയത്തിലെ പൊതുദര്‍ശനം. മമ്മൂട്ടി, രമേശ് പിഷാരടി, മനോജ് കെ. ജയന്, സുരേഷ് കൃഷ്ണ, നമിത പ്രമോദ്, ബാദുഷ, ലാല്‍, നാദിര്‍ഷ, ബി.ഉണ്ണികൃഷ്ണന്, പൊന്നമ്മ ബാബു, ബെന്നി പി. നായരമ്പലം തുടങ്ങിയവര്‍ ഇവിടെയെത്തി അന്തിമോപചാരമര്‍പ്പിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെ 12.25-ഓടെയായിരുന്നു ഷാഫി(56)യുടെ അന്ത്യം. കല്യാണരാമന്, മായാവി, ടു കണ്ട്രീസ് തുടങ്ങിയ ചിരിച്ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ ഹിറ്റ്മേക്കറായ സംവിധായകനാണ് ഷാഫി. എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനാണ് ഷാഫി എന്ന എം.എച്ച്. റഷീദ്. ബന്ധുവായ സംവിധായകന് സിദ്ദീഖിന്റെയും സഹോദരന് റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. സംവിധാനം ചെയ്ത 17 സിനിമകളില്‍ ഏറെയും വമ്പന്‍ ഹിറ്റുകളായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]