അന്തരിച്ച സംവിധായകന് ഷാഫിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടന് ദിലീപ്. കല്യാണരാമന് അടക്കമുള്ള ദിലീപ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് കൂടിയായിരുന്നു ഷാഫി. ‘ഞാന്‍ അഭിനയിച്ച ചിത്രങ്ങളുടെ സംവിധായകന് എന്നതിനപ്പുറമാണ് ഞങ്ങള്‍ക്കിടയിലെ ബന്ധം’ എന്ന് ദിലീപ് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
ഷാഫി തനിക്ക് സഹോദരന്റെ സ്ഥാനത്തായിരുന്നുവെന്നും തങ്ങളുടെ പുതിയ ചിത്രത്തിന്റെ ചര്‍ച്ചകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. കല്യാണ രാമന്, മേരിക്കുണ്ടൊരു കുഞ്ഞാട്, ടു കണ്ട്രീസ് എന്നീ ദിലീപ് ചിത്രങ്ങളുടെ സംവിധാനം ഷാഫിയായിരുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം…
പ്രിയപ്പെട്ട ഷാഫി പോയി…..
ഞാന്‍ നായകനായി അഭിനയിച്ച മൂന്ന് ചിത്രങ്ങളുടെ, 3 സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്. എന്നാല്‍ അതിനപ്പുറമാണ് ഞങ്ങള്‍ക്കിടയിലെ ബന്ധം, റാഫിയുടെ സഹോദരന് എന്ന നിലയിലും, റാഫി മെക്കാട്ടിന്റെ സഹ സംവിധായകന് എന്ന നിലയിലും, അതിനെല്ലാം ഉപരി ഒരു സഹോദരന്റെ സ്ഥാനത്തായിരുന്നു ഷാഫിയുടെ സ്ഥാനം. കൂടുതല്‍ എഴുതുവാന്‍ കഴിയുന്നില്ല….. ഞങ്ങള്‍ ഇരുവരും സഹകരിക്കുന്ന പുതിയ ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ഈ വേര്‍പാട്…
പ്രിയ സഹപ്രവര്‍ത്തകന്റെ, സുഹൃത്തിന്റെ, സഹോദരന്റെ വേര്‍പാടില്‍ കണ്ണീര് പൂക്കള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]