പദ്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ച നടന് നന്ദമുരി ബാലകൃഷ്ണയ്ക്ക് അഭിനന്ദനപ്രവാഹം. എസ്.എസ്. രാജമൗലി അടക്കമുള്ള സിനിമാ പ്രവര്‍ത്തകരും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കളും നന്ദമുരി ബാലകൃഷ്ണയെ അഭിനന്ദിച്ചു.
‘ബാലയ്യ’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന പ്രിയപ്പെട്ട നടന് പദ്മഭൂഷണ്‍ ലഭിച്ചത് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. സാമൂഹികമാധ്യമങ്ങളില്‍ ബാലയ്യക്ക് അഭിനന്ദനം അറിയിച്ചുള്ള പോസ്റ്റുകളിലൂടെയാണ് ആരാധകര്‍ തങ്ങളുടെ സന്തോഷം പങ്കുവെയ്ക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ താങ്കളുടെ യാത്ര തീര്‍ത്തും അഭിനന്ദനാര്‍ഹമാണെന്നായിരുന്നു എസ്.എസ്. രാജമൗലി എക്സില്‍ കുറിച്ചത്. പദ്മഭൂഷണ്‍ ലഭിച്ച തമിഴ് നടന് അജിത്തിനെയും അദ്ദേഹം എക്സിലൂടെ ആശംസകളറിയിച്ചു. ബാലാ ബാബയ്ക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങളെന്നാണ് നടന് ജൂനിയര്‍ എന്‍.ടി.ആര്. സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചത്. വെങ്കടേഷ് അടക്കമുള്ള മറ്റുതാരങ്ങളും സിനിമാപ്രവര്‍ത്തകരും ബാലയ്യയെ അഭിനന്ദിച്ചു.
നടനും നിര്‍മാതാവും രാഷ്ട്രീയനേതാവുമാണ് നന്ദമുരി ബാലകൃഷ്ണ. ബാലയ്യ, എന്‍.ബി.കെ. എന്നിങ്ങനെയുള്ള പേരുകളിലും നടന് അറിയപ്പെടുന്നു. പിതാവായ എന്‍.ടി. രാമറാവു സംവിധാനം ചെയ്ത ചിത്രത്തില്‍ ബാലതാരമായാണ് ബാലയ്യയുടെ സിനിമാ അരങ്ങേറ്റം. 2014 മുതല്‍ ആന്ധ്രാപ്രദേശിലെ ഹിന്ദുപുര്‍ നിയമസഭ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ. കൂടിയാണ് അദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]