അന്തരിച്ച സംവിധായകന് ഷാഫിയെ അനുസ്മരിച്ച് നടി മംമ്ത മോഹന്‍ദാസ്. ഷാഫിക്കയുടെ വിയോഗമറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നുപോയെന്നായിരുന്നു മംമ്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഷാഫി സംവിധാനംചെയ്ത ‘ടു കണ്ട്രീസി’ല്‍ മംമ്തയായിരുന്നു നായിക. 95 ദിവസം നീണ്ട അന്നത്തെ ഷൂട്ടിങ്ങും മണിക്കൂറുകള്‍നീണ്ട സംഭാഷണങ്ങളുമെല്ലാം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നടി ഓര്‍മിച്ചു.
‘ടു കണ്ട്രീസി’ന് ശേഷം ആരാധകര്‍ ‘3 കണ്ട്രീസ്’ എപ്പോഴാണെന്ന് ചോദിക്കുന്നതായി അദ്ദേഹത്തോട് പറഞ്ഞിരുന്നു. താന്‍ അതിനുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹത്തിനൊപ്പം ഒരുപാട് ഓര്‍മകളുണ്ട്. എല്ലാത്തിലും നര്‍മം കണ്ടെത്താനുള്ള അതുല്യമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോള്‍ എന്റെ ഹൃദയം അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണ്. ഈ നഷ്ടത്തിന്റെ വേദന പങ്കുവെയ്ക്കാന്‍ എനിക്ക് വാക്കുകളില്ലെന്നും മംമ്ത കുറിച്ചു.
നടന്മാരായ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ഷാഫിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഒത്തിരി സ്നേഹമുള്ള ഓര്‍മകള്‍ ബാക്കിയാക്കി നമ്മെ വിട്ടുപിരിഞ്ഞെന്നും സ്വര്‍ഗത്തിലും പുഞ്ചരിക്കൂ എന്നുമായിരുന്നു കുഞ്ചാക്കോ ബോബന് സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചത്. ‘റസ്റ്റ് ഇന്‍ പീസ് ബ്രദര്‍’ എന്നായിരുന്നു പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]