മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഒരുപിടി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചാണ് സംവിധായകന് ഷാഫിയുടെ മടക്കം. കല്യാണരാമനും പുലിവാല്‍കല്യാണവും അതിലെ കഥാപാത്രങ്ങളും മലയാളി സിനിമാ പ്രേക്ഷകര്‍ ഒരുകാലത്തും മറക്കില്ല.
1995-ല്‍ രാജസേനന്റെ ‘ആദ്യത്തെ കണ്മണി’ എന്ന സിനിമയില്‍ സംവിധാന സഹായിയായിട്ടായിരുന്നു ഷാഫിയുടെ വെള്ളിത്തിരയിലെ തുടക്കം. രാജസേനന്റെ തന്നെ ‘ദില്ലിവാല രാജകുമാരന്’, സിദ്ദിഖിന്റെ ‘ഹിറ്റ്ലര്‍’, ‘ഫ്രണ്ട്സ്’ തുടങ്ങിയ സിനിമകളിലും സംവിധാന സഹായിയായി. പിന്നീട് സഹോദരന് റാഫിക്കൊപ്പം റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുക്കെട്ടില്പിറന്ന ചിത്രങ്ങളിലും ഷാഫി പങ്കാളിയായി.
2001-ല്‍ പുറത്തിറങ്ങിയ ജയറാം, ലാല്‍, സംയുക്തവര്‍മ തുടങ്ങിയവര്‍ അഭിനയിച്ച ‘വണ്‍മാന്‍ഷോ’ ആണ് ഷാഫി സംവിധാനം ചെയ്ത ആദ്യചിത്രം. റാഫി മെക്കാര്‍ട്ടിനായിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ. പിന്നീട് കല്യാണരാമന്, പുലിവാല് കല്യാണം, തൊമ്മനും മക്കളും, ചോക്ലേറ്റ്, മായാവി, ലോലിപോപ്പ്, ചട്ടമ്പി നാട് എന്നിങ്ങനെ മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങള്‍ ഷാഫി പ്രേക്ഷകര്‍ക്കായി ഒരുക്കി. ആകെ 17 ചിത്രങ്ങളാണ് ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്. ബെന്നി പി.നായരമ്പലത്തിന്റെ തിരക്കഥയിലായിരുന്നു ഷാഫിയുടെ മിക്ക ഹിറ്റ് സിനിമകളും. തൊമ്മനും മക്കളും എന്ന സിനിമയുടെ തമിഴ് റീമേക്കായ ‘മജ’യിലൂടെ തമിഴിലും അദ്ദേഹം സാന്നിധ്യമറിയിച്ചു.
സ്വന്തം സിനിമകളായ ‘മേക്കപ്പ്മാന്’, ‘101 വെഡ്ഡിങ്സ്’ എന്നിവയ്ക്ക് കഥയെഴുതിയ ഷാഫി, ‘ഷെര്‍ലക് ടോംസി’ല്‍ തിരക്കഥയിലും പങ്കാളിയായി. ‘101 വെഡ്ഡിങ്സ്’, ‘ലോലിപോപ്പ്’ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവും ഷാഫിയായിരുന്നു.
ഷാഫി സംവിധാനം ചെയ്ത ചിത്രങ്ങള്‍:
വണ്മാന് ഷോ(2001)
കല്യാണരാമന്
പുലിവാല് കല്യാണം
തൊമ്മനും മക്കളും
ചോക്ലേറ്റ്
മായാവി
ലോലിപോപ്പ്
ചട്ടമ്പിനാട്
മേരിക്കുണ്ടൊരു കുഞ്ഞാട്
വെനീസിലെ വ്യാപാരി
മേക്കപ്പ് മാന്‍
101 വെഡ്ഡിങ്സ്
ടു കണ്ട്രീസ്
ഷെര്‍ലക് ഹോംസ്
ഒരു പഴയ ബോംബ് കഥ
ചില്‍ഡ്രന്‍സ് പാര്‍ക്ക്
ആനന്ദം പരമാനന്ദം(2022, അവസാനചിത്രം)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]