
‘‘നായകന്മാരെക്കാൾ ഈ വില്ലനെ സ്നേഹിച്ചതിന് എല്ലാവർക്കും നന്ദി. നായകന്മാരെക്കാൾ വില്ലന് പ്രതിഫലം നൽകിയ ബോളിവുഡിന് നന്ദി’’ – വെള്ളിത്തിരയിലെയും രാഷ്ട്രീയത്തിലെയും ഹീറോ പറയുമ്പോൾ നിറഞ്ഞസദസ്സ് കൈയടിച്ചു. റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സെൻട്രലിന്റെ വേദിയാണ് ബുധനാഴ്ച വൈകീട്ട് ശത്രുഘ്നൻ സിൻഹ സമ്പന്നമാക്കിയത്.
ഹീറോ തല്ലുമ്പോൾ ‘തിരിച്ചടിക്കാൻ’ തിയേറ്ററിലിരുന്ന് പ്രേക്ഷകർ വിളിച്ചുപറഞ്ഞതാണ് തനിക്കുകിട്ടിയ ഏറ്റവുംവലിയ അംഗീകാരമെന്ന് തലമുറകളെ ത്രസിപ്പിച്ച നടന്റെ നേർസാക്ഷ്യം. അമിതാഭ് ബച്ചനും രജനീകാന്തും മമ്മൂട്ടിയും മോഹൻലാലും ധർമേന്ദ്രയും ചിരഞ്ജീവിയുമൊക്കെ മഹാനടന്മാർതന്നെ. പക്ഷേ, ഇവരാരും ശത്രുഘൻ സിൻഹ അവരെ അനുകരിച്ചുവെന്നോ കോപ്പിയടിച്ചുവെന്നോ ഒരിക്കലുംപറയില്ല. ഒരുവൻ സ്വപ്രയത്നത്താൽ സ്വന്തംവഴി വെട്ടിത്തുറന്നതിനാലാണിത്.
സിനിമയിലോ രാഷ്ട്രീയത്തിലോ ബന്ധുക്കളാരുമുണ്ടായിരുന്നില്ല. കഠിനാധ്വാനവും ഇച്ഛാശക്തിയും നിരന്തരപരിശ്രമവും നിശ്ചയദാർഢ്യവുമാണ് തന്റെ വിജയത്തിന് കാരണമായ നാലുകാര്യങ്ങളെന്ന് സിൻഹ പറഞ്ഞു.
പ്രസിഡന്റ് അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ സേതുശിവശങ്കർ മുഖ്യപ്രഭാഷണം നടത്തി. ഡോ. രാജേഷ് സുഭാഷ്, സി.എ. ഗോപകുമാർ, റാഫി ദേവസ്സി തുടങ്ങിയവർ സംസാരിച്ചു. സംവിധായകനും നിർമാതാവുമായ പഹ്ലാജ് നിഹലാനിയും ശത്രുഘ്നൻ സിൻഹയോടൊപ്പമുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]