സോഫിയ പോള്‍ നേതൃത്വം നല്കുന്ന വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. മിന്നല്‍ മുരളി, ഡിറ്റക്ടീവ് ഉജ്ജ്വലന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി എത്തുന്ന ഈ പുതിയ ചിത്രത്തിന്റെ പേര് ‘ജാമ്പി’ എന്നാണ്. നവാഗതനായ ജോര്‍ജ് കോര സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ സോമ്പി ചിത്രം ആയിരിക്കുമെന്നാണ് സൂചന. ‘ദി അണ്‍ഡെഡ് ഹാവ് എ സ്റ്റോറി റ്റു ടെല്‍’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ്ലൈന്.
നന്ദു മനോജ്, ഹരികൃഷ്ണന് കെ ആര്, സംവിധായകന് ജോര്‍ജ് കോര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ടൈറ്റില്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള മോഷന്‍ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടത്. അടുത്തവര്‍ഷം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം 2026 ലാണ് റിലീസ് ചെയ്യുക. വീക്കെന്‍ഡ് സിനിമാറ്റിക് യുണിവേഴ്സിലെ രണ്ടാം ചിത്രമായ ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ അടുത്ത വര്‍ഷമാണ് റിലീസ് ചെയ്യുക. ധ്യാന്‍ ശ്രീനിവാസന് നായകനാവുന്ന ചിത്രം നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണനും രാഹുല്‍ ജിയും ചേര്‍ന്നാണ് രചിച്ചു സംവിധാനം ചെയ്തത്. ടോവിനോ തോമസ് നായകനായ ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയില്‍ ആരംഭിച്ച വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായിട്ടാണ് ഈ ചിത്രങ്ങള്‍ ഒരുങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]