
കൊച്ചി : ഫ്ളാറ്റ് നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞ് ചലച്ചിത്ര നിര്‍മാതാവ് കിരീടം ഉണ്ണിയില്‍ നിന്ന് ഏഴു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതികള്‍ക്ക് രണ്ടു വര്‍ഷം വീതം തടവും 20 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. 25 ലേറെ വര്‍ഷം നീണ്ടതാണ് ഈ കേസിലെ നിയമപോരാട്ടം.
ജോസ് ബ്രദേഴ്സ് ആന്‍ഡ് ജോസഫ് വാളക്കുഴി കണ്‍സ്ട്രക്ഷന്‍സ് ഉടമകളായ രവിപുരം ആലപ്പാട്ട് ക്രോസ് റോഡില്‍ കളത്തിപ്പറമ്പില്‍ വീട്ടില്‍ കെ.ജെ തോമസ്, കലൂര്‍ ഷേണായ് റോഡില്‍ വാളക്കുഴി വീട്ടില്‍ ഔസേപ്പച്ചന് എന്ന ജോസഫ് വാളക്കുഴി എന്നിവര്‍ക്ക് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയാണ് (എട്ട്) ശിക്ഷ വിധിച്ചത്. പ്രതികള്‍ പിഴയൊടുക്കിയില്ലെങ്കില്‍ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴത്തുക കെട്ടിവച്ചാല്‍ ആ തുക കിരീടം ഉണ്ണിക്ക് നഷ്ടപരിഹാരമായി നല്‍കാനും വിധിയില്‍ പറയുന്നു.
1996 മേയ് 30 ന് പ്രതികള്‍ എളംകുളം വില്ലേജില്‍ നിര്‍മിക്കുന്ന ഗീത് മിനി കാസില്‍ എന്ന ഫ്ളാറ്റ് സമുച്ചയത്തില്‍ 15.67 ലക്ഷം രൂപയ്ക്ക് മൂന്നു ബെഡ്റൂമുകളോടു കൂടിയ ഫ്ളാറ്റ് നല്‍കുന്നതിന് കിരീടം ഉണ്ണിയുമായി കരാറുണ്ടാക്കി പണം വാങ്ങിയ ശേഷംഫ്ളാറ്റ് നല്‍കാതെ വഞ്ചിച്ചെന്നാണ് കേസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]