
അമ്മമാരുടെ ജന്മദിനങ്ങള് മക്കള്‍ക്ക് എപ്പോഴും പ്രിയപ്പെട്ടവയാണ്. അമ്മ സോണി റസ്ദാന് ഹൃദ്യമായ ജന്മദിനാശംസകള് നേര്‍ന്ന് ആലിയയും സഹോദരി ഷഹീന് ഭട്ടും പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുകളും സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഞങ്ങളുടെ പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും ബെസ്റ്റ് വെക്കേഷന് ബഡ്ഡിയെന്നുമൊക്കെയാണ് മക്കള്‍ അമ്മയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
മക്കള്‍ക്ക് പുറമേ മരുമകന് റണ്‍ബീറിന്റെ അമ്മ നീതു കപൂറും സഹോദരി റിധിമ കപൂറും സോണിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. ‘ഞങ്ങളുടെ പ്രപഞ്ചത്തിന്റെ കേന്ദ്രത്തിന്, അമ്മയ്ക്ക് ജന്മദിനാശംസകള്’, ആലിയ കുറിച്ചു. ‘നന്ദി പ്രിയപ്പെട്ടവളേ, നിങ്ങള്‍ രണ്ടുപേരും എന്നും എന്റെ സ്വന്തമാണ്,’ മകള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് സോണി കമന്റ് സെക്ഷനില്‍ കുറിച്ചു. അതേസമയം, ഷഹീനിന്റെ ആശംസ കുറച്ചുകൂടി വ്യത്യസ്തമാണ്.
‘മറ്റൊരു അമ്മയില്‍ നിന്നുള്ള എന്റെ അമ്മയ്ക്ക് ജന്മദിനാശംസകള്. എന്റെ ബ്രോ, എന്റെ വെക്കേഷന് ബഡ്ഡി, ലോകത്തില്‍ ഏറ്റവും മികച്ച സ്ക്രാംബിള്‍ഡ് എഗ്ഗ്സ് ഉണ്ടാക്കുന്ന വ്യക്തി, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു,’ ഷഹീന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിനും വ്യത്യസ്തമായ മറുപടിയാണ് സോണി നല്‍കിയിരിക്കുന്നത്. ‘നന്ദി പ്രിയപ്പെട്ടവളേ, പക്ഷേ നീ എന്റെ മാക് ആന്‍ഡ് ചീസിനെക്കുറിച്ച് പറയാന്‍ മറന്നിരിക്കുന്നു,’ സോണി കമന്റ് സെക്ഷനില്‍ കുറിച്ചു.
ഇരുവരുടെയും പോസ്റ്റുകള്‍ക്ക് കരിഷ്മ കപൂറും സോയ അക്തറും അദിതി റോയ് ഹൈദരിയുമൊക്കെ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഷിവ് റവയിലിന്റെ ‘ആല്‍ഫ’ എന്ന ത്രില്ലര്‍ ചിത്രത്തിലാണ് സോണി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 2023-ല്‍ ‘പിപ്പ’യാണ് സോണിയുടേതായി അവസാനം റിലീസായ ചിത്രം. ഇതിനുമുമ്പ് ‘റാസി’യില്‍ ആലിയയ്ക്കൊപ്പവും സോണി അഭിനയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]