
പ്രേക്ഷകർ ഇരുകയ്യുംനീട്ടി സ്വീകരിച്ച സിനിമാ പരമ്പരയാണ് ഭൂൽ ഭൂലയ്യ. ചിത്രത്തിന്റെ മൂന്നാം ഭാഗം റിലീസിനെത്തുന്നതിന് മുന്നോടിയായുള്ള അവസാനവട്ട മിനുക്കുപണികളിലാണ്. ഇപ്പോഴിതാ ഭൂൽ ഭൂലയ്യ സിനിമകളിലെ ഹൈലൈറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന അമി ജേ തൊമാർ എന്ന ഗാനത്തിന്റെ പുത്തൻ പതിപ്പിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.
അമി ജേ തൊമാർ 3.0 എന്നാണ് അണിയറപ്രവർത്തകർ ഗാനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്ന മാധുരി ദീക്ഷിത്തും വിദ്യാബാലനുമാണ് ഗാനരംഗത്തിൽ. ഇരുവരുടേയും മത്സരിച്ചുള്ള നൃത്തപ്രകടനമാണ് ഗാനത്തിനെ ആകർഷകമാക്കുന്നത്. ഭൂൽ ഭൂലയ്യ ആദ്യഭാഗത്തിലെ മഞ്ജുളിക എന്ന കഥാപാത്രം വീണ്ടും എത്തുന്നു എന്നുള്ളതാണ് ഭൂൽ ഭൂലയ്യ 3-യുടെ ഏറ്റവും വലിയ പ്രത്യേകത.
ശ്രേയാ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. സമീരിന്റെ വരികൾക്ക് അമാൽ മാലിക് ഈണം പകർന്നിരിക്കുന്നു. ചിന്നി പ്രകാശാണ് നൃത്ത സംവിധാനം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കിയ അനീസ് ബസ്മിതന്നെയാണ് മൂന്നാം ഭാഗവും ഒരുക്കുന്നത്.
കാർത്തിക് ആര്യനാണ് നായകവേഷത്തിൽ. രണ്ടാം ഭാഗത്തിൽ അവതരിപ്പിച്ച റൂഹ് ബാബ എന്ന കഥാപാത്രത്തെ അദ്ദേഹം വീണ്ടും അവതരിപ്പിക്കുന്നു. ത്രിപ്തി ദിമ്രിയാണ് മറ്റൊരു സുപ്രധാനവേഷത്തിലെത്തുന്നത്. ദീപാവലിയോടനുബന്ധിച്ച് നവംബർ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]