
കൈതി തിയേറ്ററുകളിലെത്തിയിട്ട് വെള്ളിയാഴ്ച അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. സിനിമയുടെ അഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റിൽ രണ്ടാം ഭാഗം വൈകില്ലെന്ന സൂചന നൽകിയിരിക്കുകയാണ് വാർഷികദിനത്തിൽ സംവിധായകൻ ലോകേഷ് കനകരാജും മറ്റു അണിയറ പ്രവര്‍ത്തകരും.
‘എല്ലാം ഇവിടെനിന്നാണ് ആരംഭിച്ചത്, കാര്‍ത്തി സാറിനും പ്രഭു സാറിനും (നിര്‍മ്മാതാവ് എസ് ആര് പ്രഭു) ഈ പ്രപഞ്ചത്തിനും നന്ദി, കൈതി സാധ്യമാക്കിയതിന്. ദില്ലി ഉടന്‍ മടങ്ങിവരും’ കാര്‍ത്തിക്കൊപ്പമുള്ള കൈതിയുടെ ലൊക്കേഷന്‍ സ്റ്റില്‍ പങ്കുവച്ചുകൊണ്ട് ലോകേഷ് സമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
അതേസമയം ചിത്രം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് കാര്‍ത്തി നേരത്തെ പറഞ്ഞിരുന്നു. താന്‍ നായകനായ പുതിയ ചിത്രം മെയ്യഴകന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നടന്ന പരിപാടിക്കിടെയാണ് കൈതി 2 നെക്കുറിച്ച് ചോദ്യം വന്നതും കാര്‍ത്തി മറുപടി പറഞ്ഞതും. തമിഴിലെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് ചിത്രങ്ങളുടെ ലിസ്റ്റില്‍ പലപ്പോഴും ഒന്നാമതെത്തിയിട്ടുള്ള ചിത്രമാണ് കൈതി 2. ചിത്രത്തിന്റെ കൂടുതൽ കാര്യങ്ങൾ വരും നാളുകളിൽ വ്യക്തമാക്കുമെന്നു അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]