നാഗ്പൂര്‍: ആര്.എസ്.എസിനെ പ്രശംസിച്ച് ഗായകനും സംഗീതസംവിധായകനുമായ ശങ്കര്‍ മഹാദേവന്. രാഷ്ട്രത്തിനും അഖണ്ഡ് ഭാരത പ്രത്യയശാസ്ത്രത്തിന്റെ സംരക്ഷണത്തിനും ആര്.എസ്.എസ്. നല്കിയ സംഭാവനകളെ വിലമതിക്കുന്നുവെന്ന് ശങ്കര്‍ മഹാദേവന് പറഞ്ഞു. നാഗ്പൂരിലെ രേഷിംബാഗില്‍ ആര്.എസ്.എസിന്റെ വിജയദശമി പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സരസ്വതി വന്ദനം ആലപിച്ചാണ് ശങ്കര്‍ മഹാദേവന് സംസാരിച്ചു തുടങ്ങിയത്. “എനിക്ക് എന്താണ് പറയാന്‍ സാധിക്കുക? ഞാന്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. അഖണ്ഡഭാരതം എന്ന പ്രത്യയശാസ്ത്രത്തെയും നമ്മുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും സംരക്ഷിക്കുന്നതില്‍ ആര്.എസ്.എസിന്റെ സംഭാവന മറ്റാരെക്കാളും വലുതാണ്.” എല്ലാ മനുഷ്യരുടെയും സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നു എന്നും ഇതാണ് നമ്മുടെ രാജ്യത്തിന്റെ മഹത്വമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതത് മേഖലകളിലെ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രനിര്മാാണത്തില് ഭാഗമാകണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. ആര്.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതുമായി ആദ്യമായി നടത്തിയ കൂടിക്കാഴ്ചയുടെ ഓര്‍മകളും ശങ്കര്‍ മഹാദേവന് പങ്കുവച്ചു. ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ ഭഗവത്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]