![](https://newskerala.net/wp-content/uploads/2024/09/mura-1024x576.jpg)
‘മുറ’ ടീമിന്റെ ടൈറ്റിൽ സോങ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ തന്റെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരിലേക്കെത്തിച്ചു. ക്രിസ്റ്റി ജോബിയുടെ സംഗീതത്തിൽ മുറയുടെ ഗാന രചനയും ആലാപനവും നിർവഹിച്ചിരിക്കുന്നത് റൈക്കോ ആണ്. കപ്പേളയ്ക്ക് ശേഷം മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുറ. നേരത്തെ ‘മുറ’യുടെ ടീസർ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 27 ലക്ഷത്തിൽപ്പരം കാഴ്ചക്കാരെ നേടിയിരുന്നു.
സുരാജ് വെഞ്ഞാറമ്മൂടും, തഗ്സ് എന്ന ആദ്യ തമിഴ് ചിത്രത്തിലെ അഭിനയത്തിന് സൈമാ അവാർഡ് ഈ വർഷം നേടിയ ഹ്രിദ്ധു ഹാറൂണുമാണ് മുറയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ, വിഘ്നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.
നിർമാണം : റിയാ ഷിബു, എച്ച് ആർ പിക്ചേഴ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഒ : പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]