
സെെബർ ഇടങ്ങളിൽ നിഖില വിമലിനെതിരെ ഉയരുന്ന പരിഹാസങ്ങൾക്ക് മറുപടിയുമായി തിരക്കഥാകൃത്ത് ശബ്ന മുഹമ്മദ്. സ്വന്തം അഭിപ്രായം ഉറക്കെ പറയുന്നത് ഒരു കുറ്റകൃത്യമല്ലെന്ന് ശബ്ന പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു തിരക്കഥാകൃത്തിൻ്റെ പ്രതികരണം.
’ഒരു അഭിപ്രായം ഉണ്ടാകുന്നതും സ്വന്തം അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ശബ്ദം ഉയർത്തുന്നതും ഒരിക്കലും ഒരു കുറ്റകൃത്യമല്ല. അതിനെ അങ്ങനെ കാണാനും പാടില്ല. മാധ്യമ ഇടങ്ങൾ അത്തരം ശബ്ദങ്ങളെ ഉയർത്തിപ്പിടിക്കുന്നത് കണ്ടാണ് ഞങ്ങൾ വളർന്നത്. ആ മാന്യത അവർക്ക് ഇപ്പോഴും ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’, ശബ്ന മുഹമ്മദ് കുറിച്ചു.
നിഖില വിമലിന്റെ ചിത്രവും ശബ്ന പങ്കുവെച്ചു. നിരവധിയാളുകളാണ് പോസ്റ്റിനെ അനുകൂലിച്ച് കമെന്റുമായി എത്തുന്നത്.
ഈയടുത്തായി അഭിമുഖങ്ങളിൽ നിഖില വിമൽ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് പരിഹാസ കമെന്റുകൾ ധാരാളമായി എത്താൻ തുടങ്ങിയത്. നിഖില വിമലിന് ചില വിളിപ്പേരുകളും സോഷ്യൽ മീഡിയ ചാർത്തിക്കൊടുത്തിട്ടുണ്ട്. നിഖിലയെ പരോക്ഷമായി വിമർശിച്ചുതൊണ്ട് ചില താരങ്ങളും എത്തിയെന്നതും ശ്രദ്ധേയമാണ്. അതേസമയം, താരത്തിനെ പിന്തുണയ്ക്കുന്നവരും ഏറെയാണ്. നടിയെ അനുകൂലിച്ചുകൊണ്ട് ധാരാളം പോസ്റ്റുകളും വരാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]