
മുംബൈ: എഴുത്തുകാരിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ മധുര പണ്ഡിറ്റ് (86) അന്തരിച്ചു. അന്തരിച്ച പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന് പണ്ഡിറ്റ് ജസ്രാജിന്റെ ഭാര്യയാണ്. വിഖ്യാത സിനിമാ സംവിധായകന് ശാന്താറാമിന്റെ മകളുമാണ്. വാര്‍ധക്യസഹജമായ ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.
സംഗീത് മാര്തണ്ട് പണ്ഡിറ്റ് ജസ്രാജ്, ആയി തുസാ ആശിര്‍വാദ് എന്നീ ചിത്രങ്ങളുടെ സംവിധായികയാണ്. ഒട്ടേറെ നാടകങ്ങള്‍ നിര്‍മിക്കുകയും കഥയും തിരക്കഥയും എഴുതുകയും ചെയ്തിട്ടുണ്ട്. സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ച് ഏറ്റവും പ്രായമേറിയ വ്യക്തി എന്ന റെക്കോഡും കരസ്ഥമാക്കിയിരുന്നു.
പിതാവിന്റെ ജീവിതത്തെ ആസ്പദമാക്കി വി ശാന്താറം: ദ മാന്‍ ഹു ചേഞ്ച്ഡ് ഇന്ത്യന്‍ സിനിമ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. മുംബൈ ഓഷിവാരയിലെ സ്മശാനത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. മക്കള്‍: ശാരംഗദേവ് പണ്ഡിറ്റ്, ദുര്‍ഗ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]