
വിവാദചിത്രം ദ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം അണിയറയിലൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരണവുമായി സംവിധായകന് സുദീപ്തോ സെന്‍. മലയാള സിനിമയില്‍ വലിയ ചര്‍ച്ചയായ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ ആസ്പദമായിരിക്കും ചിത്രമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് വലിയ ചര്‍ച്ചയായതോടെയാണ് സംവിധായകന് പ്രതികരണവുമായി രംഗത്ത് വന്നത്.
കേരള സ്റ്റോറിയുടെ തുടര്‍ച്ചയുണ്ടാകുമെന്ന് സ്ഥിരീകരിച്ച സുദീപ്തോ സെന്‍, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധമില്ലെന്ന് പറഞ്ഞു.
ഈ വാര്‍ത്ത എവിടെ നിന്ന് വന്നുവെന്ന് അറിയില്ല. എന്തു തന്നെയായാലും സത്യമല്ല. ഈ റിപ്പോര്‍ട്ടുകള്‍ കണ്ടതിന് ശേഷം സംവിധായകന് വിപുല്‍ ഷാ ചിരിക്കുകയായിരുന്നു. രണ്ടാംഭാഗത്തിന്റെ തിരക്കഥ പുരോഗമിക്കുകയാണ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി യാതൊരു ബന്ധവുമില്ല- സുദീപ്തോ സെന്‍ പറഞ്ഞു.
കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം ചിത്രത്തിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് കേരളം, ബംഗാള്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രം വലിയ സ്വീകാര്യത ലഭിച്ചില്ല. ആദ്യദിനം തന്നെ ഒട്ടുമിക്ക തിയേറ്ററുടമകളും ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനിന്നു. അതേസമയം ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ കേരള സ്റ്റോറിയ്ക്ക് നികുതിയിളവടക്കമുള്ള ആനുകൂല്യം നല്‍കിയിയിരിക്കുകയാണ്. 20 കോടിയോളം മുതല്‍ മുടക്കിലൊരുക്കിയ ചിത്രം 303 കോടി വരുമാനമാണ് ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]