
ചെന്നൈ: കലാസാഹിത്യ മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് തമിഴ്നാട് സർക്കാർ നൽകുന്ന കലൈഞ്ജർ സ്മാരകപുരസ്കാരത്തിന് ഗായിക പി. സുശീലയെയും കവി എം. മേത്തയെയും തിരഞ്ഞെടുത്തു. തിങ്കളാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുരസ്കാരം സമ്മാനിക്കും.
കരുണാനിധിയുടെ ഓർമ്മയ്ക്കായി കലൈഞ്ജർ നിനവ് കലൈത്തുറൈ അവാർഡ് ഏർപ്പെടുത്തുന്നതായി 2022-ലാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചത്. തിരക്കഥാകൃത്ത് അരൂർ ദാസിനെയാണ് ആദ്യ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. കരുണാനിധിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ വർഷംമുതൽ ഒരു വനിതയ്ക്കും ഒരു പുരുഷനും പുരസ്കാരം നൽകാൻ തീരുമാനിക്കുകയായിരുന്നു. സംവിധായകരായ എസ്.പി. മുത്തുരാമൻ, കെ. പളനിയപ്പൻ, നടൻ നാസർ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് അവാർഡ് ജേതാക്കളെ കണ്ടെത്തിയത്. അധ്യാപകനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമാണ് കവി മുഹമ്മദ് മേത്ത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]