
തിരുവനന്തപുരം: അമ്മയുടെ പത്രസമ്മേളനത്തിനുപിന്നാലെ ജനറൽ സെക്രട്ടറി സിദ്ദിഖിന് മറുപടിയുമായി നടൻ തിലകന്റെ മകൾ സോണിയാ തിലകൻ. നേരിട്ടപ്രശ്നത്തെ തനിക്ക് നന്നായി കൈാര്യംചെയ്യാനായത് താൻ ഒരു സിനിമാനടി അല്ലാത്തതുകൊണ്ടും ആ സംഘടനയിൽ അംഗമല്ലാത്തതുകൊണ്ടുമാണെന്ന് സോണിയ പറഞ്ഞു.
തനിക്കും മോശം അനുഭവമുണ്ടായെന്ന സോണിയയുടെ വെളിപ്പെടുത്തലിനോട് ‘അവർ അത് മനോഹരമായി കൈകാര്യംചെയ്തു, അഭിനന്ദനങ്ങൾ’ എന്നായിരുന്നു പത്രസമ്മേളനത്തിൽ സിദ്ദിഖിന്റെ പ്രതികരണം. അതിന് മറുപടിപറയുകയായിരുന്നു സോണിയ.
റിപ്പോർട്ട് പുറത്തുവന്നശേഷവും പരാതികിട്ടിയിട്ടില്ലെന്നാണ് ‘അമ്മ’പറയുന്നത്. എന്നാൽ ഒരു പ്രമുഖനടനെതിരേ ഒരു യൂട്യൂബർ നടത്തിയ പരാമർശങ്ങൾക്കെതിരേ ആ നടന്റെ പരാതി ഇല്ലാതെതന്നെ നടപടിസ്വീകരിച്ച സംഘടനയാണ് അമ്മ -സോണിയ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]