
2021-ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽനിന്ന് തന്റെ ചിത്രമായ സാർപ്പട്ട പരമ്പരൈയെ പാടേ തഴഞ്ഞതിനെ വിമർശിച്ച് സംവിധായകൻ പാ രഞ്ജിത്ത്. സിനിമയ്ക്ക് പുറത്തുസംസാരിക്കുന്ന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് ജൂറി തന്റെ പടത്തിന്റെ വിധി തീരുമാനിക്കുന്നതെന്നും സിനി ഉലകം എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തന്റെ ചിത്രത്തെ ജൂറി തിരിച്ചറിഞ്ഞില്ലെന്ന് അദ്ദേഹം വിമർശിച്ചു. ക്രിട്ടിക്സ് ചോയ്സ് പുരസ്കാരത്തിന് സാർപ്പട്ട പരമ്പരൈക്ക് നാമനിർദേശം ലഭിച്ചിരുന്നു. തന്റെ ചുറ്റുമുണ്ടായിരുന്നവർ ചിത്രത്തിന് ദേശീയ പുരസ്കാരം കിട്ടുമെന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ ആ ചിത്രം താൻ സംസാരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ തള്ളിപ്പോവുകയായിരുന്നു. എല്ലാവരും ആ സിനിമയെക്കുറിച്ച് നല്ലതുപറഞ്ഞപ്പോഴും ആദരിച്ചപ്പോഴും ദേശീയ അവാർഡ് ജൂറിയുടെ കണ്ണിൽ മാത്രം ഇക്കാര്യം പെട്ടില്ലെന്നും പാ രഞ്ജിത് രോഷംകൊണ്ടു.
”ക്രിട്ടിക്സ് ചോയ്സ് അവാർഡിന് സര്പ്പാട്ട പരമ്പരൈ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ഇതിന് നോമിനേറ്റ് ചെയ്താൽ നിങ്ങൾക്ക് ദേശീയ അവാർഡ് ഉറപ്പാണ് എന്നാണ് അവർ അന്നുപറഞ്ഞത്. എന്നാൽ എൻ്റെ സിനിമക്ക് നോമിനേഷൻ പോലും ലഭിച്ചില്ല. അത് ചിത്രത്തിന് ദേശീയ അവാർഡിന് അർഹതയില്ലാത്തതുകൊണ്ടല്ല, ഞാൻ നിലകൊള്ളുന്ന രാഷ്ട്രീയത്തെക്കുറിച്ച് അവർക്ക് ബോധ്യമുള്ളതുകൊണ്ടാണ്. എന്റെ സിനിമകൾക്ക് യാതൊരുവിധ അംഗീകരവും ലഭിക്കരുതെന്നാണ് ജൂറി തീരുമാനിച്ചിരുന്നത്.” പാ രഞ്ജിത്ത് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സാർപ്പട്ട പരമ്പരൈക്ക് പുറമേ 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ടി.ജെ.ജ്ഞാനവേൽ സംവിധാനംചെയ്ത ജയ് ഭീം, മാരി സെൽവരാജ് ഒരുക്കിയ കർണൻ എന്നീ ചിത്രങ്ങൾക്കും പുരസ്കാരങ്ങളുണ്ടായിരുന്നില്ല.