
കോഴിക്കോട്: നടൻ ആസിഫലി ഡിജി കേരള പദ്ധതിയുടെ കോർപ്പറേഷൻ ബ്രാൻഡ് അംബാസഡറാകും. കേരളപ്പിറവി ദിനത്തിൽ കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായുള്ള ഡിജി കേരള പദ്ധതിയുടെ കോർപ്പറേഷൻതല പോസ്റ്റർ പ്രകാശനം ഡിജി കേരള കോർപ്പറേഷൻ ബ്രാൻഡ് അംബാസഡർ നടൻ ആസിഫ് അലി നിർവഹിച്ചു.
മേയർ ഡോ. ബീനാ ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് വിവിധ സ്ഥിരംസമിതി ചെയർപേഴ്സൺമാർ, കോർപ്പറേഷൻ സെക്രട്ടറി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
14 വയസ്സുമുതൽ 65 വയസ്സുവരെയുള്ള എല്ലാവരും ഡിജിറ്റൽ സാക്ഷരതയുടെ അടിസ്ഥാന അറിവുള്ളവരായി മാറുന്ന പദ്ധതിയാണ് ഡിജി കേരള. വാർഡ്തലംമുതൽ കോർപ്പറേഷൻ തലംവരെ എല്ലാവരും ഡിജി കേരളം പദ്ധതിയിലൂടെ സ്മാർട്ടാവുകയാണ്. വൊളന്റിയർ മുഖേന ഓരോ വീടും സർവേ നടത്തി ഡിജിറ്റൽ സാക്ഷരതയില്ലാത്തവരെ കണ്ടെത്തി, അവർക്കു ഡിജിറ്റൽ സാക്ഷരതയുടെ അറിവുകൾ പകർന്നുനൽകും.
പദ്ധതിയിലൂടെ ഡിജിറ്റൽ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമായും കേരളം മാറും. സന്നദ്ധരായ മുഴുവനാളുകൾക്കും ഡിജി കേരളം പദ്ധതിയുടെ ഭാഗമാകാം. ഡിജി കേരള കോർപ്പറേഷൻതല ഔദ്യോഗിക ഉദ്ഘാടനം 24-ന് 11 മണിക്ക് എരഞ്ഞിപ്പാലം സി.ഡി.എ. കോളനി പരിസരത്തുവെച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]