
സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ‘ഗുരുവായൂരമ്പല നടയില്‍’. താരനിരയും സംവിധായകന്റെ മുന്സിനിമയുടെ വിജയവുമായിരുന്നു അതിന് കാരണം. വന്‍ജനപ്രീതി നേടിയ ‘ജയ ജയ ജയ ജയ ഹേ’യുടെ സംവിധായകന് വിപിന്‍ ദാസ് വീണ്ടും ബേസിലിനെ പ്രധാന കഥാപാത്രമായി ഒരുക്കുന്ന ചിത്രം, ഒപ്പം ആടുജീവിതം എന്ന ബ്ലോക്ക് ബസ്റ്റര്‍ ഇന്‍ഡസ്ടറി ഹിറ്റിനു ശേഷം മറ്റൊരു കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജും. ആദ്യദിനം തന്നെ പോസിറ്റീവ് അഭിപ്രായം നേടാനായതോടെ ചിത്രം ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. റിലീസ് ചെയ്ത് അഞ്ചാം ദിനത്തില്‍ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു കഴിഞ്ഞു . അതിനൊപ്പം മലയാള സിനിമയും കളക്ഷനില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. 2024ല്‍ റിലീസ് ചെയ്ത മലയാള സിനിമകള്‍ ലോകമെമ്പാടു നിന്നും 1000 കോടി കളക്ഷനും ഇതിനോടൊപ്പം പിന്നിട്ടു.
മെയ് 16ന് ലോകമെമ്പാടും റിലീസ് ചെയ്ത ‘ഗുരുവായൂരമ്പല നടയില്‍’ അഞ്ച് ദിവസം കൊണ്ട് 50.2 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. കേരളത്തില്‍ നിന്ന് 21.8 കോടി രൂപ നേടിയപ്പോള്‍ ചെയ്തപ്പോള്‍ ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍ നിന്ന് 4.2 കോടി രൂപ ചിത്രം നേടി. വിദേശ രാജ്യങ്ങളില്‍ നിന്ന് 24.2 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്.
നേരത്തെ പൃഥ്വിരാജിന്റെ തന്നെ ‘ആടുജീവിതം’ ആണ് 4 ദിവസം കൊണ്ട് 50 കോടി കളക്ഷന്‍ പിന്നിട്ട് റെക്കോര്‍ഡ് സൃഷ്ടിച്ചത്. അതിനു തൊട്ടു പിന്നിലായി ‘ഗുരുവായൂരമ്പല നടയിലും’ സ്ഥാനം പിടിച്ചു കഴിഞ്ഞു. എന്നാല്‍ ഓവര്‍സീസ് മാര്‍ക്കറ്റില്‍ പലയിടത്തും ‘ആടുജീവിത’ത്തേക്കാള്‍ വരവേല്‍പ്പ് ഈ ഫാമിലി കോമഡി എന്റര്‍ടെയിനര്‍ക്ക് ലഭിച്ചു എന്നതും ശ്രദ്ധേയമാണ്.
‘ജയ ജയ ജയ ജയ’ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയിലി’ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിരാജും ഇ 4 എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര് മേത്തയും സി. വി സാരഥിയും ചേര്‍ന്നാണ് ‘ഗുരുവായൂരമ്പല നടയില്‍’ നിര്‍മ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം – നീരജ് രവി, എഡിറ്റര്‍- ജോണ്‍ കുട്ടി,സംഗീതം- അങ്കിത് മേനോന്,പ്രൊഡക്ഷന്‍ കണ്ട്രോളര്-റിനി ദിവാകര്‍,ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]