
അഭിനയ മികവിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ എസ്.ജെ. സൂര്യ ആദ്യമായി മലയാള സിനിമയിലേക്ക്. ബാദുഷാ സിനിമാസ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിൻദാസാണ്. പക്കാ മാസ്സ് എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലയാളം, തമിഴ്, കന്നഡ, തെലുഗ് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഹൈദരാബാദിൽ നടന്ന മീറ്റിങ്ങിനു ശേഷമാണ് ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായ ബാദുഷ തന്റെ സോഷ്യൽ മീഡിയയിലൂടെ എസ്. ജെ. സൂര്യയുടെ മലയാള സിനിമയിലേക്കുള്ള സ്ഥിരീകരണം വിശദമാക്കി ചിത്രങ്ങളോടൊപ്പമുള്ള പോസ്റ്റ് പങ്കുവച്ചിരുന്നു.
ബാദുഷാ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷാ, ഷിനോയ് മാത്യു, ടിപ്പു ഷാൻ , ഷിയാസ് ഹസ്സൻ എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ.ബാദുഷാ സിനിമാസ് നിർമ്മിക്കുന്ന ഹൈ ബഡ്ജറ്റഡ് സിനിമയായിരിക്കും ഇത്. ചിത്രത്തിന്റെ മറ്റു താരങ്ങളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഈ വർഷം തന്നെ ഫഹദ് – എസ് ജെ സൂര്യ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.പി ആർ ഓ പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]