
മോഹൻലാലിനെക്കുറിച്ച് നടി ശ്രുതി ജയൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. മോഹൻലാലിനെ നേരിട്ട് കാണുകയെന്നത് തൻ്റെ അമ്മയുടേയും മരിച്ചുപോയ അനിയന്റേയും വലിയൊരു ആഗ്രഹമായിരുന്നുവെന്നും അമ്മയ്ക്ക് താരത്തെ കാണാനായെന്നും നടി പറഞ്ഞു. സെറിബ്രൽ പാൾസിയോടു കൂടി ജനിച്ച ശ്രുതിയുടെ സഹോദരൻ അമ്പു പതിനൊന്ന് വർഷം മുമ്പാണ് ലോകത്തോട് വിടപറഞ്ഞത്. അനിയൻ്റേയും അമ്മയും മോഹൻലാലുമൊത്തുള്ള ഫോട്ടോയും നടി പങ്കുവെച്ചു. നിരവധിയാളുകളാണ് പോസ്റ്റിന് കമെന്റുമായി എത്തുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ലാലേട്ടനെ കാണുക അതിലുപരി എന്റെ അമ്പൂന്റെയും. ..( എന്റെ കുഞ്ഞനിയൻ )
സെറിബ്രൽ പാൾസി ഓട് കൂടി ജനിച്ച അവന് ഏറ്റവും ഇഷ്ടമുള്ള 2 വ്യക്തികളായിരുന്നു ലാലേട്ടനും സച്ചിൻ ടെൻഡുൽക്കറും. ലാലേട്ടന്റെ എല്ലാ സിനിമകളും തിയേറ്ററിൽ കൊണ്ട് പോയി അവനെ കാണിക്കുമായിരുന്നു. ലാലേട്ടനെ കാണുമ്പോൾ അവൻ പ്രകടമാക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല…
മോഹൻലാൽ എന്ന നടനുപരി അവന്റെ സ്വന്തം ആരോ ആയിരുന്നു ലാലേട്ടൻ. ജീവിച്ചിരിക്കുന്ന കാലമത്രയും ലാലേട്ടനും അവന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അമ്മയാണ് നാനാ മാഗസിനിലൂടെയും ടീവിയിലും മറ്റും കാണിച്ച് ലാലേട്ടൻ എന്ന മഹാ പ്രതിഭയെ എന്റെ അനിയന്റെ ഉള്ളിൽ നിറച്ചത്.
അവനെ കൊണ്ടുപോയി ലാലേട്ടനെ കാണിക്കണമെന്നായിരുന്നു ഞങ്ങളുടെ ശ്രമം, പക്ഷെ അന്ന് അത് നടന്നില്ല. അമ്പു ഞങ്ങളെ വിട്ടു പിരിഞ്ഞ് 11 വർഷം ആയി. ഈ കഴിഞ്ഞ ദിവസമാണ് അവന്റെ ആ ആഗ്രഹം സാധിച്ചത്. എന്റെ അമ്മയിലൂടെ ആ സാന്നിധ്യം അവൻ അറിഞ്ഞിട്ടുണ്ടാകും.
നന്ദി ലാലേട്ടാ… @mohanlal
പ്രിയപ്പെട്ട രാം ജി @ram_saraha നന്ദി…എല്ലാത്തിനും…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]