
സമീപകാലത്ത് ബോളിവുഡില്‍ പുറത്തിറങ്ങി ഹിറ്റ്ചാർട്ടിലിടം നേടിയ സിനിമയാണ് സന്ദീപ് റെഡ്ഡി വാങ്കയുടെ സംവിധാനത്തിൽ രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ അനിമല്‍. അതേസമയം, സിനിമയുടെ ഉള്ളടക്കം സംബന്ധിച്ച് ഏറ്റവുമധികം വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന ചിത്രവുമിതായിരിക്കും. വയലന്‍സ്, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങള്‍, സ്ത്രീ വിരുദ്ധത എന്നിവയൊക്കെയായിരുന്നു ചിത്രത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍.
എന്നാല്‍, വിമര്‍ശനങ്ങളെല്ലാം കെട്ടടങ്ങിയതോടെ സിനിമയുമായി ബന്ധപ്പെട്ട് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് സന്ദീപ് റെഡ്ഡി വാങ്ക. സിനിമ മേഖലയിലുള്ളവര്‍ ഉള്‍പ്പെടെ അനിമല്‍ എന്ന സിനിമയെ വിമര്‍ശിച്ചപ്പോഴും അതിലെ നായകനായ രണ്‍ബീര്‍ കപൂറിനെ എല്ലാവരും ആഘോഷിക്കുകയായിരുന്നുവെന്നാണ് സന്ദീപ് റെഡ്ഡിയുടെ പരാമര്‍ശം. ഗെയിം ചെയ്ഞ്ചേഴ്സ് എന്ന യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സിനിമയുമായി ബന്ധപ്പെട്ട ആളുകളെല്ലാം അനിമലിനെ കുറിച്ച് വളരെ മോശമായാണ് പറഞ്ഞത്. എന്നാല്‍, ഇതേ ആളുകളെല്ലാം രണ്‍ബീര്‍ തകര്‍ത്തുവെന്നാണ് പറഞ്ഞത്. എനിക്ക് രണ്‍ബീറിനോട് വ്യക്തിപരമായി അസൂയയൊന്നുമില്ല, പക്ഷെ ഈ വൈരുധ്യം എനിക്ക് മനസിലാകുന്നില്ല. ഇവര്‍ക്കെല്ലാം നാളെയും രണ്‍ബീറിനൊപ്പം അഭിനയിക്കുകയും ജോലി ചെയ്യുകയും വേണം. അദ്ദേഹത്തെ വിമര്‍ശിച്ചാല്‍ പിന്നെ അത് അത്ര എളുപ്പമായിരിക്കില്ല എന്നാണ് തനിക്ക് മനസിലായതെന്നാണ് സന്ദീപ് പറയുന്നത്.
ഞാന്‍ ഈ മേഖലയില്‍ പുതിയ ആളാണ്. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ഒരു സിനിമ മാത്രം ചെയ്യുന്ന ഒരാള്‍. എനിക്കെതിരേ ഇവര്‍ക്ക് എന്തും പറയാം. എന്നാല്‍, അടിക്കടി സിനിമ ചെയ്യുന്ന ഒരാള്‍ക്കെതിരേ അവരാരും ഒരിക്കലും വിമര്‍ശനം ഉന്നയിക്കില്ലെന്നും സന്ദീപ് കുറ്റപ്പെടുത്തുന്നു. പുതുതായി സ്കൂള്‍ മാറിവരുന്ന ഒരു കുട്ടിയോട് കിന്റര്‍ ഗാര്ഡന് മുതല്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ കാണിക്കുന്ന സീനിയോരിറ്റി പോലെയാണ് എനിക്കിത് തോന്നുന്നതെന്നാണ് സന്ദീപ് പറയുന്നത്.
സ്ത്രീവിരുദ്ധതയുടെയും അക്രമം നിറഞ്ഞ രംഗങ്ങളുടെ അതിപ്രസരത്താലും ഏറെ വിമര്‍ശിക്കപ്പെട്ട ചിത്രമായിരുന്നു അനിമല്‍. പിതാവിനോട് അമിതമായ സ്നേഹവും വിധേയത്വവുമുള്ള ഒരു മകന്റെ കഥയാണ്. കഥാപാത്രമായുള്ള പ്രകടനത്തിന്റെ പേരില്‍ രണ്‍ബീര്‍ പ്രശംസിക്കപ്പെട്ടപ്പോഴും ബോളിവുഡിലെ ഒട്ടനവധി സിനിമാപ്രവര്‍ത്തകര്‍ സിനിമയെ കടന്നാക്രമിച്ചു. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത മുന്‍ചിത്രങ്ങളായ അര്ജുന് റെഡ്ഡി, കബീര്‍ സിംഗ് എന്നീ ചിത്രങ്ങള്‍ക്കെതിരെയും സമാനരീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]