
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ വിജയത്തില്‍ മനോഹരമായ കുറിപ്പ് പങ്കുവെച്ച് നടന് കുഞ്ചാക്കോ ബോബന്. ഭാര്യ പ്രിയയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് പങ്കുവെച്ചിരിക്കുന്നത്. മാറോട് ചേര്‍ന്ന് കിടക്കുന്ന പ്രിയയുടെ ചിത്രവും കുഞ്ചാക്കോ ബോബന് ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
എനിക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യതയ്ക്കായി നീ എത്രത്തോളം ആഗ്രഹിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാം. നീ എപ്പോഴും എന്റെ പിന്തുണയും വിമര്‍ശകയും സുഹൃത്തും സമ്മര്‍ദ്ദത്തെ പൊട്ടിച്ചെറിയുന്നവളും, എന്റെ ഏറ്റവും വലിയ ആരാധികയുമാണ്. അതിനാല്‍ എന്റെ ഈ വിജയത്തിന് കൂടുതല്‍ അര്‍ഹ നീയാണ്.
നിന്റെ ഓഫീസര്‍ അഥവാ ഹസ്ബന്റ് ഓണ്‍ ഡ്യൂട്ടിയുടെ സ്നേഹവും സല്യൂട്ടും…
ഓഫീസര്‍ ഓണ്‍ ഡ്യൂട്ട് വിജയിപ്പിച്ച എല്ലാവര്ക്കും നന്ദി
എന്നാണ് കുഞ്ചാക്കോ ബോബന് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ കുഞ്ചാക്കോ ബോബനും പ്രിയാമണിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം ചെയ്യുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് വിനായക് ശശി കുമാറും ബേബി ജീനുമാണ്. വിജയ് യേശുദാസ്, ബേബി ജീന്‍, രമ്യ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
മാര്ട്ടിന് പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്ട്ടിന് പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴാപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ‘നായാട്ടി’ന് ശേഷം ചാക്കോച്ചന് വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
‘കണ്ണൂര്‍ സ്ക്വാഡി’ന്റെ സംവിധായകന് റോബി വര്‍ഗീസ് രാജാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ചമന്‍ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.
ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, റംസാന്, വിഷ്ണു ജി വാരിയര്‍, ലയ മാമ്മന്‍, ഐശ്വര്യ, അമിത് ഈപന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]