
അവതാര്‍, ഡ്യൂണ്‍, ഫാസ്റ്റ് & ഫ്യുറിയസ്, കുങ്ഫു പാണ്ട, മിനിയന്‍സ് തുടങ്ങിയ പ്രമുഖ ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകള്‍ക്കും ഫ്രാഞ്ചൈസികള്‍ക്കുമായി തകര്‍പ്പന്‍ കാമ്പെയ്നുകള്‍ ഒരുക്കി പ്രശസ്തരായ ഹോളിവുഡ് മാര്‍ക്കറ്റിംഗ് ഏജന്‍സിയായ മോബ് സീനെ ഏഷ്യയിലെ പ്രമുഖ മാധ്യമ, വിനോദ കമ്പനിയായ കണക്റ്റ് മീഡിയ ഏറ്റെടുത്തു. വിനോദ വ്യവസായത്തിലെ ആഗോള ശക്തിയെന്ന നിലയില്‍ കണക്റ്റ് മീഡിയയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുന്നതാണ് ഈ നീക്കം. മോഹന്‍ലാല്‍ നായകനായ വൃഷഭ, ധനുഷ് നായകനായ ഇളയരാജയുടെ ജീവിതകഥ എന്നിവയാണ് കണക്റ്റ് മീഡിയയുടെ പുതിയ സിനിമാ സംരംഭങ്ങള്‍.
ജുറാസിക് വേള്‍ഡ്, ബാര്‍ബി, സ്ട്രേഞ്ചര്‍ തിംഗ്സ്, ദ ലാസ്റ്റ് ഓഫ് അസ് എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള ഇതിഹാസ സിനിമകളുടെയും സീരീസുകളുടെയും വിജയം രൂപപ്പെടുത്തിക്കൊണ്ട്, ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിതമായ മോബ് സീന്‍ അതിന്റെ നൂതനവും ഫലപ്രദവുമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ക്ക് അംഗീകാരം നേടിയിട്ടുണ്ട്. പസ് ഇന്‍ ബൂട്ട്സ് പോലുള്ള ഫാമിലി ആനിമേഷനുകള്‍ മുതല്‍ ദി മാര്‍വലസ് മിസിസ് മൈസല്‍ പോലുള്ള നിരൂപക പ്രശംസ നേടിയ സീരീസ് വരെയുള്ള വിവിധ വിഭാഗങ്ങളില്‍ ഈ ഏജന്‍സിയുടെ വൈദഗ്ദ്ധ്യം വ്യാപിച്ചിരിക്കുന്നു.
മോബ് സീനിന്റെ സഹസ്ഥാപകനും സിഇഒയുമായ ടോം ഗ്രെയ്ന്‍, ഈ ലയനത്തെക്കുറിച്ച് ആവേശം പ്രകടിപ്പിച്ചു. കണക്റ്റ് മീഡിയയുമായി ചേരുന്നത് മോബ് സീനിനേ സംബന്ധിച്ച് ആവേശകരമായ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്നു എന്നും, അത്യാധുനിക മാധ്യമ സാങ്കേതികവിദ്യയ്ക്കും ആഗോള കഥപറച്ചിലിനുമുള്ള തങ്ങളുടെ കൂട്ടായ പ്രതിബദ്ധത, തടസ്സങ്ങളില്ലാതെ യോജിപ്പിച്ച്, പ്രേക്ഷകര്‍ക്ക് കൂടുതല്‍ വൈകാരികമായ കാമ്പെയ്നുകള്‍ നല്‍കുന്നതിന് തങ്ങളെ പ്രാപ്തരാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഹോളിവുഡ് മാര്‍ക്കറ്റിംഗിലെ സുവര്‍ണ്ണ നിലവാരം എന്ന നിലയില്‍ മോബ് സീനിന്റെ പ്രശസ്തി ചൂണ്ടിക്കാട്ടി കണക്റ്റ് മീഡിയയുടെ സഹസ്ഥാപകനായ വരുണ്‍ മാത്തൂര്‍, ഈ ഏറ്റെടുക്കലിന്റെ തന്ത്രപരമായ പ്രാധാന്യം ഊന്നിപ്പറഞ്ഞു. മോബ് സീനുമായുള്ള ഈ പങ്കാളിത്തം അവരുടെ സമാനതകളില്ലാത്ത സര്‍ഗ്ഗവൈഭവത്തെ തങ്ങളുടെ ആഗോള പ്രവര്‍ത്തനങ്ങളില്‍ സമന്വയിപ്പിക്കാന്‍ തങ്ങളെ അനുവദിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങള്‍ ഒരുമിച്ച്, പുതിയ വിപണികളിലുടനീളം തങ്ങളുടെ വ്യാപ്തി വികസിപ്പിക്കുകയും വിനോദ വിപണന മികവിന് പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]