
മോഡല്‍ നിള നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന അഡൽട്ട് വെബ് സീരിസില്‍ അലന്‍സിയര്‍ വേഷമിടുന്നു. ‘ലോല കോട്ടേജ്’ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസിലാണ് അലന്‍സിയര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിള തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.
ഇവര്‍ തന്നെയാണ് തന്റെ ബലമെന്ന് സംവിധായികയെ ചേര്‍ത്ത് നിര്‍ത്തി അലന്‍സിയര്‍ പറഞ്ഞു. ‘നിങ്ങള്‍ നല്ല മനസിന് ഉടമയാണെന്ന് എനിക്ക് മനസിലായി. തുടര്‍ച്ചകള്‍ ഉണ്ടാവട്ടയെന്ന്’, അലന്‍സിയര്‍ ആശംസകള്‍ നേര്‍ന്നു.
വെബ് സീരിസിന്റെ ഷൂട്ടിങ് കുട്ടിക്കാനത്ത് പുരോഗമിക്കുകയാണ്. മോഡല്‍ ബ്ലെസി സില്‍വസ്റ്റര്‍ ആണ് വെബ് സീരീസിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതീവഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ആളാണ് നിള നമ്പ്യാര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]