
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ 77-ാം ജന്മവാര്‍ഷികം ആഘോഷിച്ച് അണ്ണാ ഡി.എം.കെ. പ്രവര്‍ത്തകരും നേതാക്കളും. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ആഘോഷങ്ങള്‍ക്ക് ജനറല്‍സെക്രട്ടറി എടപ്പാടി പളനിസ്വാമി നേതൃത്വംനല്കി. ജയലളിതയുടെ വസതിയായിരുന്ന പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ നടത്തിയ അനുസ്മരണത്തില്‍ നടന് രജനീകാന്ത് പങ്കെടുത്തു. ജയലളിതയുടെ സഹോദരപുത്രിയുടെ ക്ഷണം സ്വീകരിച്ചാണ് രജനി വേദനിലയത്തിലെത്തിയത്. ജയലളിതയുടെ ചിത്രത്തില്‍ അദ്ദേഹം പൂക്കളര്‍പ്പിച്ചു.
ജയലളിത ഇപ്പോള്‍ നമുക്കൊപ്പമില്ലെങ്കിലും അവരുടെ ഓര്‍മകള്‍ എല്ലാവരുടെയും മനസ്സിലുണ്ടെന്ന് രജനി പറഞ്ഞു. അണ്ണാ ഡി.എം.കെ. ആസ്ഥാനത്ത് 77 കിലോഗ്രാം തൂക്കമുള്ള കേക്ക് മുറിച്ചായിരുന്നു ആഘോഷങ്ങളുടെ തുടക്കം. ജയയുടെ പ്രതിമയില്‍ പളനിസ്വാമി പൂമാലയര്പ്പിച്ചു. തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ക്ക് മധുരം വിതരണംചെയ്തു. വിമതനേതാവ് ഒ. പനീര്‍ശെല്‍വവും ജയലളിതയുടെ ജന്മദിനം ആഘോഷിച്ചു.
അമ്മമക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരന്, അണ്ണാ ഡി.എം.കെ. മുന്‍ ജനറല്‍സെക്രട്ടറി ശശികല എന്നിവരും ജയലളിതയെ അനുസ്മരിച്ചു. ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. അണ്ണാമലൈ, കേന്ദ്രമന്ത്രി എല്‍. മുരുകന് എന്നിവര്‍ എക്സ് സന്ദേശത്തിലൂടെ ജയലളിതയെ അനുസ്മരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]