
വീടിനകത്ത് മക്കളുടെ മാതാപിതാക്കള്‍ മാത്രമാണ് തങ്ങളെന്ന് അഭിനേത്രിയും നടൻ സൂര്യയുടെ ഭാര്യയുമായ ജ്യോതിക. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് ജ്യോതിക ഈ പരാമര്‍ശം നടത്തിയത്. ഒരേ കൂരയ്ക്ക് കീഴിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകളുടെ ജീവിതം എങ്ങനെയാണെന്ന് ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു ജ്യോതിക
താരപദവികളെല്ലാം വീടിന് പുറത്ത് വെച്ചാണ് ഞങ്ങള്‍ ഇരുവരും അകത്തേക്ക് കയറാറുള്ളത്. അവിടെ ഞങ്ങളുടെ മക്കളുടെ മാതാപിതാക്കള്‍ മാത്രമാണ്. വീടിനുള്ളില്‍ പ്രാധാന്യം മക്കള്‍ക്കാണ്- ജ്യോതിക പറയുന്നു. മക്കള്‍ക്കുള്ള ഭക്ഷണം ഒരുക്കുന്നതും അവരുടെ കാര്യങ്ങള്‍ നല്ല രീതിയില്‍ നടത്തികൊടുക്കുന്നതിനുമാണ് പ്രാധാന്യം നല്‍കുന്നതെന്നും ജ്യോതിക പറയുന്നു.
ഹിന്ദിയിലാണ് കരിയര്‍ ആരംഭിച്ചതെങ്കിലും തമിഴ് സിനിമ രംഗമാണ് ആദ്യകാലത്ത് മികച്ച അവസരങ്ങള്‍ നല്കി സ്വീകരിച്ചതെന്നും ജ്യോതിക പറയുന്നു.
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഡോളി രഖാ കെ സജ്നയായിരുന്നു ആദ്യ ചിത്രം. എന്നാല്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ചെയ്ത തമിഴ് ചിത്രവും വാണിജ്യ വിജയം നേടിയിരുന്നില്ല. പക്ഷേ ആ ചിത്രത്തിലൂടെ ഞാന്‍ ശ്രദ്ധിക്കപ്പെട്ടു. നിരവധി കഥാപാത്രങ്ങള്‍ എനിക്ക് ലഭിച്ചു. നിരവധി മികച്ച കഥാപാത്രങ്ങള്‍ തമിഴ് ഇന്‍ഡസ്ട്രി എനിക്ക് നല്കി- ജ്യോതിക പറയുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]