
ആമിർ ഖാനും താനും പരസ്പരം മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണെന്ന് സംവിധായികയും നടൻ്റെ മുൻഭാര്യയുമായ കിരൺ റാവു. തങ്ങളുടെ ഇടയിൽ ഇതുവരെ വലിയ വഴക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും കിരൺ റാവു പറഞ്ഞു.
സംവിധാനം ചെയ്യുന്ന ‘ലാപ്താ ലേഡീസ്’ എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് ഒരു അഭിമുഖത്തിൽ കിരൺ റാവു ഇക്കാര്യങ്ങൾ പറഞ്ഞത്. വിവാഹമോചനത്തിന് ശേഷവും ആമിറിനൊപ്പം സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചായിരുന്നു ചോദ്യം. കിരൺ റാവുവും ആമിർ ഖാനും ചേർന്നാണ് ‘ലാപ്താ ലേഡീസ്’ നിർമിക്കുന്നത്. 2024 മാർച്ച് ഒന്നിന് ‘ലാപ്താ ലേഡീസ്’ തിയേറ്ററുകളിലെത്തും.
‘വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് നിരവധിയാളുകൾ പറയാറുണ്ട്. ഞാനും അത്തരം സംഭവങ്ങൾ നേരിട്ടിട്ടുണ്ട്. പക്ഷേ സത്യം പറഞ്ഞാൽ ഞാനും ആമിറും തമ്മിൽ വഴക്കുണ്ടാക്കിയിട്ടില്ല. ഞങ്ങൾക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ വലിയ വഴക്കുകൾ സംഭവിച്ചിട്ടില്ല. ഞങ്ങൾ പരസ്പരം ഒരുപാട് ബഹുമാനിക്കുന്നവരാണ്. പരസ്പരം മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങളുടെ ബന്ധം ഇങ്ങനെയാണെന്ന് അംഗീകരിക്കാൻ ഞങ്ങൾ രണ്ടുപേരും തയ്യാറായി. ഈ വിവാഹത്തിൽ ഉണ്ടായിരുന്നതിൻ്റെ ഒരു ഗുണം അതാണ്, കിരൺ റാവു പറഞ്ഞു.
മുൻപും ആമിറുമായുള്ള സൗഹൃദം കാത്തുസൂക്ഷിക്കാനാകുന്നതിന് പിന്നിലെ കാരണങ്ങൾ കിരൺ റാവു വെളിപ്പെടുത്തിയിട്ടുണ്ട്. വൈവാഹിക ബന്ധം എന്നതിനപ്പുറം തങ്ങള്‍ പരസ്പരം മനസ്സിലാക്കുന്നതുകൊണ്ടാണത് എന്നായിരുന്നു കിരൺ റാവു പറഞ്ഞത്. ഒരുമിച്ച് പ്രവര്‍ത്തിച്ച് തുടങ്ങിയവരാണ്, പങ്കാളികള്‍ ആയതിനു ശേഷവും അങ്ങനെ തന്നെ ആയിരുന്നു. ക്രിയാത്മകമായ ഏറെ അടുത്തുനില്‍ക്കുന്നവരാണ് തങ്ങളെന്നും പല വിഷയങ്ങളിലും ഒരേ അഭിപ്രായങ്ങള്‍ പങ്കിടുന്നുണ്ടെന്നും കിരൺ പറയുന്നു.
നടി റീന ദത്തയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിര്‍ ഖാന്, സംവിധാന സഹായിയായിരുന്ന കിരണ്‍ റാവുവിനെ വിവാഹം ചെയ്യുന്നത്. 2005ലായിരുന്നു ഇരുവരുടെയും വിവാഹം. ആസാദ് റാവു ഖാനാണ് ഈ ബന്ധത്തിലുള്ള മകന്. റീന ദത്തയില്‍ ഇറാ ഖാന്, ജുനൈദ് ഖാന് എന്നീ മക്കളും ആമിറിനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]