
1993 ൽ കാസർഗോഡ് ബദിയടുക്ക ദേവലോകത്ത് നടന്ന കൊലപാതകത്തെ അടിസ്ഥാനപ്പെടുത്തി സിനിമ ഒരുങ്ങുന്നു. പൂവൻ കോഴി സാക്ഷിയായ അസാധാരണമായ കേസായിരുന്നു അത്. ആ സംഭവത്തെ ആധാരമാക്കി പി വി ഷാജികുമാർ എഴുതിയ ‘സാക്ഷി‘ എന്ന കഥയാണ് സിനിമ ആവുന്നത്.
അജു വർഗീസ് നായകനാവുന്ന കോമഡി ഇൻവെസ്റ്റിഗേഷൻ- ബഡ്ഡി കോപ്പ് ചിത്രം സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസിന്റെ അസോസിയേറ്റ് ആയ രാഹുൽ ആർ ശർമ്മയാണ്. പി വി ഷാജികുമാർ തന്നെ ആണ് സിനിമക്ക് തിരക്കഥ ഒരുക്കുന്നത്.
കന്യക ടാക്കീസ്, ടേക്ക് ഓഫ്, പുത്തൻപണം, ടീച്ചർ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവാണ് പി വി ഷാജികുമാർ. കാസർഗോഡിന്റെയും മംഗലാപുരത്തിന്റെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഉടൻ ആരംഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]