സിനിമാ നടന്മാരായ അജിത്തിനും നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യക്കും പത്മഭൂഷണ്‍ പുരസ്കാരം. ഇവര്‍ക്കുപുറമേ നടിയും നര്‍ത്തകിയുമായ ശോഭന, നടന് അനന്ത് നാഗ്, സംവിധായകന് ശേഖര്‍ കപൂര്‍ എന്നിവരെയും പത്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചു. വിഖ്യാത ഗസല്‍ ഗായകനായ പങ്കജ് ഉദാസിന് മരണാനന്തര ബഹുമതിയായും പത്മഭൂഷണ്‍ നല്കി ആദരിച്ചു. നടി മമത ശങ്കര്‍, മറാത്തി നടന് അശോക് സറഫ് തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്കാരവും പ്രഖ്യാപിച്ചു.
നടനും നിര്‍മാതാവും രാഷ്ട്രീയനേതാവുമാണ് നന്ദമുരി ബാലകൃഷ്ണ. ബാലയ്യ, എന്‍.ബി.കെ. എന്നിങ്ങനെയുള്ള പേരുകളിലാണ് നടന് അറിയപ്പെടുന്നത്. പിതാവായ എന്‍.ടി. രാമറാവു സംവിധാനം ചെയ്ത ചിത്രത്തില്‍ ബാലതാരമായാണ് ബാലയ്യയുടെ സിനിമാ അരങ്ങേറ്റം. 2014 മുതല്‍ ആന്ധ്രാപ്രദേശിലെ ഹിന്ദുപുര്‍ നിയമസഭ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ. കൂടിയാണ് അദ്ദേഹം.
നടിയായും നര്‍ത്തകിയായും പ്രശസ്തയായ ശോഭന മലയാളം, തെലുഗു, തമിഴ് സിനിമകളില്‍ സജീവമാണ്. രണ്ടുതവണ ദേശീയ ചലച്ചിത്ര പുരസ്കാരവും ഒരുതവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നടി കരസ്ഥമാക്കി. 2006-ല്‍ ശോഭനയെ രാജ്യം പത്മശ്രീ പുരസ്കാരം നല്‍കിയും ആദരിച്ചിരുന്നു.
തമിഴ് നടനും റേസിങ് താരവുമായ അജിത് കുമാര്‍ 1990-കളിലാണ് സിനിമയില്‍ അരങ്ങേറുന്നത്. കാതല്‍ക്കോട്ടൈ, അമര്‍ക്കളം, തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ അഭിനയജീവിതത്തില്‍ വഴിത്തിരിവായി. പിന്നീടങ്ങോട്ട് നിരവധി സിനിമകളില്‍ ഹീറോയായി. പ്രശസ്ത തെന്നിന്ത്യന്‍ നടി ശാലിനിയാണ് ഭാര്യ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]