സ്വരരാഗ ശ്രുതിലയമായ കുടുംബാന്തരീക്ഷം, സംഗീതജ്ഞരായ മാതാപിതാക്കള്‍. പാട്ടിലൂടെ രാജ്യപ്രശസ്തിനേടിയ ആങ്ങളമാര്, ഓമനക്കൂട്ടി സംഗീത രംഗത്ത് എന്തെങ്കിലും ആയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. സംഗീതത്തില്‍ മികവുറ്റ യുവതലമുറയെ വളര്‍ത്തിയെടുത്തും സംഗീത പഠനത്തിന് കാലത്തിന്റെ പരിമിതികളും സൗകര്യങ്ങളും കണക്കിലെടുത്ത് പുതിയ രീതി രൂപപ്പെടുത്തിയും സംഗീത ലോകത്തെ ടീച്ചര്‍ പദവി എതിരാളികളില്ലാതെ അലങ്കരിക്കുന്ന ഓമനക്കുട്ടി ടീച്ചറെ പത്മശ്രീ നല്കി ആദരിച്ചിരിക്കുകയാണ് രാജ്യം.
മലബാര്‍ ഗോപാലന് നായരുടേയും കെ.കമലാക്ഷി അമ്മയുടേയും മകളായി 1943 മെയ് 24ന് ഹരിപ്പാട്ടായിരുന്നു ജനനം. വൈക്കം ചന്ദ്രശേഖരന് നായര്‍, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ എന്നിവര്‍ക്കൊപ്പം കച്ചേരിയില്‍ പങ്കെടുത്തിരുന്ന പാട്ടുകാരനും ഹാര്മോണിസ്റ്റും ആയിരുന്നു അച്ഛന്. തിരുവിതാംകൂര്‍ സ്വാതി തിരുനാള്‍ സംഗീത നാടക അക്കാഡമിയില്‍ നിന്ന് അദ്യ ബാച്ചില്‍ പഠിച്ചിറങ്ങിയ ആളാണ് അമ്മ. ഗുരുകുല സമ്പ്രദായത്തില്‍ പഠനം നടത്താന്‍ നിരവധി പേര് എത്തിയിരുന്നതിനാല്‍ ഹരിപ്പാട്ടെ വീട് സംഗീതമയമായിരുന്നു.
ചേട്ടനേയും (പ്രശസ്ത സംഗീത സംവിധായകന് എം. ജി. രാധാകൃഷ്ണന്) അനുജനേയും പ്രശസ്ത പിന്നണി ഗായകന് എം.ജി. ശ്രീകുമാര്‍) പോലെ അച്ഛനായിരുന്നു ഓമനക്കുട്ടിയുടേയും ആദ്യ ഗുരു. പത്താം വയസ്സില്‍ ഹരിപ്പാട് സുബ്രമണ്യ സ്വാമി ക്ഷേത്ര സന്നിധിയില്‍ അരങ്ങേറ്റം.
സ്കൂള്‍ കോളേജ് വിദ്യാഭ്യാസത്തോടൊപ്പം സംഗീത പഠനവും തുടര്‍ന്നു. ശെമ്മാം കുടി ശ്രീനിവാസ അയ്യര്‍, മാവേലിക്കര പ്രഭാകര വര്‍മ്മ, ജി.എന്‍.ബാല സുബ്രമണ്യം കുമാരസ്വാമി തുടങ്ങി പ്രശസ്ത ഗുരുക്കന്മാരുടെ ശിഷത്വം ലഭിച്ചത് അനുഗ്രഹമായി. സുവോളജിയില്‍ ബിരുദമെടുത്ത ശേഷം സംഗീത കോളേജില്‍ നിന്ന് ഗാന പ്രവീണും പിന്നീട് തിരുവനന്തപുരം ഗവ വനിതാ കോളേജില്‍ നിന്ന് സംഗീതത്തില്‍ മാസ്റ്റര്‍ ബിരുദവും നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]