ബോളിവുഡ് താരം ആമിര്‍ ഖാന്റെയും റീന ദത്തയുടെയും മകനായ ജുനൈദ് ഖാന്റെ പുതിയ ചിത്രമായ ‘ലവ് യപ’ തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ഖുശി കപൂറിനൊപ്പമാണ് ജുനൈദ് ഖാന്റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റം. നേരത്തെ മഹാരാജ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നെങ്കിലും ഇത് ഒ.ടി.ടി.യിലാണ് റിലീസ് ചെയ്തിരുന്നത്.
പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തില്‍ തന്റെ സഹോദരിയുടെ പ്രണയത്തെക്കുറിച്ച് ജുനൈദ് ഖാന് വെളിപ്പെടുത്തിയ ചിലകാര്യങ്ങള്‍ കഴിഞ്ഞദിവസം വാര്‍ത്തയായിരുന്നു. സഹോദരി ഇറ ഖാനും ഭര്‍ത്താവ് നൂപുര്‍ ശിഖാരെയുമായുള്ള ബന്ധത്തിന് താന്‍ അംഗീകാരം നല്‍കിയത് വ്യത്യസ്തമായ ഒരു ‘മത്സര’ത്തിലൂടെയാണെന്നായിരുന്നു ജുനൈദ് ഖാന്റെ വെളിപ്പെടുത്തല്‍. രസകരമായ ആ സംഭവവും അന്നത്തെ അനുഭവവും ജുനൈദ് ഖാന് വിശദീകരിക്കുകയും ചെയ്തു.
ആരുമായും ഡേറ്റ് ചെയ്യാന്‍ താന്‍ സഹോദരിക്ക് അനുവാദം നല്‍കിയിരുന്നതായും എന്നാല്‍, അയാള്‍ തന്നോടൊപ്പം ഒരു ‘മദ്യപാന മത്സര’ത്തില്‍ പങ്കെടുക്കണമെന്ന നിബന്ധന മാത്രമാണ് മുന്നോട്ടുവെച്ചിരുന്നതെന്നും ജുനൈദ് ഖാന് പറഞ്ഞു. അങ്ങനെയൊരു സാഹചര്യത്തില്‍ കൂടി തന്റെ പങ്കാളിയെ അവള് കാണണമെന്നതിന്റെ ഒരു പരീക്ഷണം കൂടിയായിരുന്നു അത്. ആരുമായും ഡേറ്റ് ചെയ്തോളൂ, പക്ഷേ, അയാളുമായി വീട്ടില്‍വന്ന് തന്നോടൊപ്പം ഈ മത്സരത്തില്‍ പങ്കെടുക്കണമെന്ന് മാത്രമാണ് അവളോട് ആവശ്യപ്പെട്ടിരുന്നത്. മദ്യം അവര്‍ക്ക് തിരഞ്ഞെടുക്കാം. ഓരോ 15 മിനിറ്റിലും രണ്ടുപേരും ഒരുഷോട്ട് മദ്യം കഴിക്കണമെന്നതായിരുന്നു ചട്ടം. ആര്‍ക്കെങ്കിലും മദ്യം കഴിക്കാതിരിക്കാന്‍ പറ്റാതായാല്‍ അയാള്‍ പരാജയപ്പെടും എന്നതായിരുന്നു നിയമം. മദ്യപിച്ച അവസ്ഥയില്‍ തങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് ഇറ കാണണമെന്ന ആഗ്രഹം മാത്രമായിരുന്നു ഈ മത്സരത്തിന് പിന്നിലെ ലക്ഷ്യം.
മദ്യപാനം ആരംഭിച്ച് ഒരുഘട്ടം എത്തിയപ്പോള്‍ ഞാന്‍ നിര്‍ത്തിയെന്ന് നൂപുര്‍ പറഞ്ഞു. എന്നാല്‍, ഈ ഷോട്ട് നീ കുടിക്കണമെന്നും താന്‍ കുടിക്കുന്നില്ലെന്നുമായിരുന്നു തന്റെ മറുപടി. നൂപുര്‍ മത്സരത്തില്‍ ജയിച്ചതായും പറഞ്ഞു. അദ്ദേഹം അതും കുടിച്ചു. മത്സരം ജയിച്ചു. ആ നിമിഷങ്ങളെല്ലാം താന്‍ വീഡിയോ പകര്‍ത്തിയിട്ടുണ്ട്. ഏറ്റവും മധുരമേറിയ നിമിഷങ്ങളായിരുന്നു അത്. ശേഷം കുളിമുറിയിലെ തറയിലാണ് നുപൂര്‍ ചെലവഴിച്ചത്. ഇറയും അവനൊപ്പമുണ്ടായിരുന്നു. പിന്നീട് താന്‍ തന്നെ നൂപുറിനെ എടുത്തുകൊണ്ടുവന്ന് കട്ടിലില്‍ കിടത്തിയെന്നും തന്നെ കെട്ടിപ്പിടിച്ചാണ് അവന് ആ രാത്രി കിടന്നതെന്നും ജുനൈദ് ഖാന് പറഞ്ഞു.
ആമിര്‍ ഖാന്റെ മകളായ ഇറ ഖാനും നുപൂര്‍ ശിഖാരെയും 2024 ജനുവരിയിലാണ് വിവാഹിതരായത്. ആമിര്‍ ഖാന്- റീന ദത്ത ദമ്പതിമാരുടെ മക്കളാണ് ഇറ ഖാനും ജുനൈദ് ഖാനും 1986-ല്‍ വിവാഹിതരായ ആമിര്‍ ഖാനും റീന ദത്തയും 2002-ല്‍ വിവാഹമോചിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]