ബോളിവുഡ് ഗ്ലാമറസ് താരം മമത കുല്‍കര്‍ണി സന്യാസം സ്വീകരിക്കാന്‍ തീരുമാനിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയ നടി തന്നെയാണ് വിവരം സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
ഇപ്പോഴിതാ സന്യാസം സ്വീകരിച്ച നടി കിന്നര്‍ അഖാഡയിലെ മഹാമണ്ഡലേശ്വര്‍ എന്ന പദവി ഏറ്റെടുത്തതായാണ് വിവരം. യാമൈ മമ്ത നന്ദഗിരി എന്നാണ് ഇപ്പോള്‍ നടിയുടെ പേര്.
കിന്നര്‍ അഖാഡയിലെ ആചാര്യ മഹാമണ്ഡലേശ്വര്‍ ആയ ലക്ഷ്മി നാരായണ്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവില്‍ ചടങ്ങുകള്‍ നടക്കുകയാണെന്നും നടിക്ക് ആത്മീയ നാമം നല്‍കിയിട്ടുണ്ടെന്നും അവര്‍ എഎന്‍ഐയോട് പറഞ്ഞു.
രണ്ട് വര്‍ഷമായി അഖാഡയുടെ പ്രവര്‍ത്തനങ്ങളുമായി നടി സഹകരിക്കുന്നുണ്ടായിരുന്നതായും അവര്‍ വ്യക്തമാക്കി. ആരേയും അവരുടെ കല അവതരിപ്പിക്കുന്നതില്‍ നിന്ന് തങ്ങള്‍ വിലക്കാത്തതിനാല്‍ മമതാ കുല്‍ക്കര്‍ണിക്ക് വേണമെങ്കില്‍ ഏതെങ്കിലും ഭക്തി കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അനുവാദമുണ്ടെന്ന് ലക്ഷ്മി നാരായണ്‍ കൂട്ടിച്ചേര്‍ത്തു.
സല്മാന് ഖാനും ഷാരൂഖ് ഖാനും ഉള്‍പ്പെടെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം 90കളില്‍ അഭിനയിച്ച മമത കുല്‍കര്‍ണി ബോളിവുഡിലെ മിന്നും താരമായിരുന്നു. 25 വര്‍ഷത്തോളം നീണ്ട ബോളിവുഡ് ജീവിതത്തിനിടെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടി സാമ്പത്തികമായി വിജയംനേടിയ ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. മലയാളത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം ചന്ദാമാമ എന്ന ചിത്രത്തിലാണ് മമത കുല്‍കര്‍ണി അഭിനയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]