കൊച്ചിയിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന് നടന് സന്തോഷ് കീഴാറ്റൂര്‍. വൈറ്റിലയില്‍നിന്ന് എം.ജി. റോഡിലേക്ക് ഉബർ കാറില്‍ സഞ്ചരിച്ചപ്പോള്‍ 210 രൂപയാണ് ചാര്‍ജ് വാങ്ങിയതെന്നും എന്നാല്‍ ഇതേദൂരം ഓട്ടോയില്‍ സഞ്ചരിച്ചപ്പോള്‍ 450 രൂപയാണ് ചോദിച്ചതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ചാര്‍ജ് കൂടുതലല്ലേ എന്ന് ചോദിച്ചപ്പോള്‍ രൂക്ഷമായ നോട്ടവും സിനിമാക്കരനല്ലേ, മരണനടനല്ലേ എന്ന പരിഹാസചോദ്യവുമാണുണ്ടായതെന്നും നടന് പറഞ്ഞു. ഉബര്‍ തന്നെ ശരണമെന്ന് പറഞ്ഞ നടന്, എത്ര പേടിപ്പിച്ചാലും ഓട്ടോക്കാരെ താന്‍ ചേര്‍ത്ത് പിടിക്കുമെന്നും മാന്യമായി പെരുമാറുന്ന എത്രയോ ഓട്ടോ തൊഴിലാളികളുണ്ടെന്നും ഫെയ്സ്ബുക്കില്‍ കുറിച്ചു.
നടന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
”ഇന്നലെ വൈറ്റിലയില്‍ നിന്നും എം.ജി റോഡിലേക്ക് എ.സി. ഉബര്‍ കാറില്‍ സഞ്ചരിച്ച എനിക്ക് 210 രൂപ. ഓട്ടോ തൊഴിലാളികളേയും ചേര്‍ത്തുപിടിക്കണം എന്ന് തോന്നിയ കാരണം നല്ല ചൂട് കാലാവസ്ഥയിലും
ഓട്ടോ പിടിച്ച് കയറിയ സ്ഥലത്ത് എത്തിയപ്പോള്‍ 450 രൂപ. കൂടുതലല്ലെ എന്ന് ചോദിച്ചപ്പോള്‍ രൂക്ഷമായ നോട്ടവും സിനിമാക്കാരനല്ലെ മരണ നടനല്ലെ എന്ന പരിഹാസ ചോദ്യവും. `k…ഉബര്‍ തന്നെ ശരണം.
NB: എത്ര പേടിപ്പിച്ചാലും പറ്റിച്ചാലും ഞാന്‍ നിങ്ങളെ ചേര്‍ത്തുപിടിക്കും. മാന്യമായി പെരുമാറുന്ന എത്രയോ ഓട്ടോ തൊഴിലാളികള്‍ ഉണ്ട്”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]