
അരുൺ ചന്തു സംവിധാനം ചെയ്യുന്ന ഡിസ്ടോപ്പിയൻ ഏലിയൻ ചിത്രമായ ഗഗനചാരി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ശങ്കർ ശർമ സംഗീതം നൽകിയ ഗാനം രചിച്ചിരിക്കുന്നത് മനു മഞ്ജിത്തും ആലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷ്, ഭദ്ര രജിൻ, ബി മുരളീകൃഷ്ണ. ഇവാൻ ടി ലീ എന്നിവരും ചേർന്നാണ്. ഗാനത്തിലെ റാപ്പ് വരികൾ രാഹുൽ മേനോന്റേത് ആണ്.
ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ ശേഷം ഗഗനചാരി കേരളത്തിൽ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും പ്രദർശിപ്പിക്കപ്പെട്ടിരുന്നു. വളരെ മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് അവിടെ ലഭിച്ചത്. കൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വൽ എഫ്ഫെക്ട്സ് എന്ന വിഭാഗങ്ങളിൽ ന്യൂ യോർക്ക് ഫിലിം അവാർഡ്സ് , ലോസ് ആഞ്ചലസ് ഫിലിം അവാർഡ്സ്, തെക്കൻ ഇറ്റലിയിൽ വെച്ച് നടന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദർശിപ്പിച്ചിരുന്നു.
‘സായാഹ്നവാർത്തകൾ’, ‘സാജൻ ബേക്കറി’ എന്നീ ചിത്രങ്ങൾക്കുശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന ‘ഗഗനചാരി’ നിർമ്മിച്ചിരിക്കുന്നത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ്. ശിവ സായിയും അരുൺ ചന്തുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ആയിരുന്നു ശിവ സായി.
ഗോകുൽ സുരേഷ്, അജു വർഗീസ്, കെ.ബി ഗണേഷ് കുമാർ, അനാർക്കലി മരിക്കാർ, ജോൺ കൈപ്പള്ളിൽ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗഗനചാരി’യുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. ‘സണ്ണി’ ‘4 ഇയർസ് ‘ ചിത്രങ്ങൾക്ക് ശേഷം ശങ്കർ ശർമ സംഗീതം പകരുന്ന ചിത്രമാണ് ‘ഗഗനചാരി’. ‘കള’ എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്സ് പ്രഭുവാണ് ആക്ഷൻ ഡയറക്ടർ. വി.എഫ്.എക്സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, ഗാനരചന- മനു മൻജിത് , കോസ്റ്റ്യൂം ഡിസൈനർ- ബുസി ബേബി ജോൺ, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, അസിസ്റ്റന്റ് ഡയറക്ടർമാർ- അജിത് സച്ചു, കിരൺ ഉമ്മൻ രാജ്, ലിതിൻ കെ ടി, അരുൺ ലാൽ, സുജയ് സുദർശൻ, സ്റ്റിൽസ്- രാഹുൽ ബാലു വർഗീസ്, പ്രവീൺ രാജ്, പോസ്റ്റ് പ്രൊഡക്ഷൻ: നൈറ്റ് വിഷൻ പിക്ചേഴ്സ്, ക്രിയേറ്റീവ്സ്- അരുൺ ചന്തു, മ്യൂറൽ ആർട്ട്- ആത്മ, വിതരണം: അജിത് വിനായക റിലീസ്, പിആർഒ -ആതിര ദിൽജിത്ത്.
Content Highlights: gaganachari movie first song released, Anarkali Marikar, Aju Varghese, Gokul Suresh, Sankar Sharma
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]