കളക്ഷൻ കൊണ്ടും യുവതിയുടെ മരണവും അല്ലു അർജുന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾകൊണ്ടും ചർച്ചയിൽ തുടരുന്ന ചിത്രമാണ് പുഷ്പ-2. ബി.സുകുമാർ ആണ് ചിത്രം സംവിധാനംചെയ്തത്. രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചർ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിൽ സുകുമാർ പങ്കെടുത്തിരുന്നു. ഇവിടെവെച്ച് അദ്ദേഹം പറഞ്ഞ ഒരു കാര്യം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
ഡാലസിൽ വെച്ചാണ് ഗെയിം ചേഞ്ചറിന്റെ പ്രീ റിലീസ് പരിപാടി നടന്നത്. സുകുമാർ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥികളിലൊരാൾ. ചടങ്ങ് പുരോഗമിക്കുന്നതിനിടെ അവതാരക അദ്ദേഹത്തിനോട് ഒരു ചോദ്യം ചോദിച്ചു. ഉപേക്ഷിക്കാൻ തയ്യാറാണെങ്കിൽ അതെന്തായിരിക്കും എന്നായിരുന്നു അത്. സിനിമ എന്ന് ഉടൻതന്നെ സുകുമാറിന്റെ മറുപടി വന്നു.
സുകുമാറിന്റെ മറുപടികേട്ട് ആദ്യം ഞെട്ടിയത് രാംചരൺ തന്നെയായിരുന്നു. അതൊരിക്കലും നടക്കാൻപോകുന്നില്ലെന്ന് സുകുമാറിന്റെ കയ്യിലെ മൈക്ക് പിടിച്ചുവാങ്ങി രാംചരൺ പറയുന്നുണ്ട്. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. നിരവധി പേരാണ് സുകുമാറിന്റെ വാക്കുകളിൽ ഞെട്ടൽ രേഖപ്പെടുത്തിയത്. തെലുങ്ക് സിനിമ നിങ്ങളെ മറക്കില്ലെന്നും മികച്ച സിനിമകൾ ചെയ്യാനാണ് നിങ്ങൾ ഇവിടെയുള്ളതെന്നും പ്രതികരണങ്ങൾ വന്നു. പുഷ്പ-3 ചെയ്യുന്നതിന് മുൻപ് സിനിമ വിട്ടുപോകരുതെന്ന് അഭ്യർത്ഥിച്ചവരുമുണ്ട്.
2004-ൽ ആര്യ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്ത് ചുവടുറപ്പിച്ച സംവിധായകനാണ് സുകുമാർ. ജഗദം, ആര്യ 2, 100% ലവ്, വൺ, നാന്നാക്കു പ്രേമതോ, രംഗസ്ഥലം, പുഷ്പ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]