ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്ന താരമാണ് മലൈക അറോറ. ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുന്നതും അതില്‍ എന്ത് പ്രശ്നം വന്നാലും നേരിടുന്നതും താന്‍ ഒറ്റയ്ക്കാണെന്ന് മലൈക പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അതെല്ലാം നേരിടാന്‍ കഴിഞ്ഞത്, താന്‍ സാമ്പത്തികമായി സ്വതന്ത്രയായിരുന്നതുകൊണ്ടും തന്റെ വ്യക്തിത്വം നഷ്ടപ്പെടുത്താതിരുന്നത് കൊണ്ടാണെന്നും പറയുകയാണ് മലൈക. വിവാഹിതരായ എല്ലാ സ്ത്രീകളും ഇത്തരത്തില്‍ സാമ്പത്തികമായും വ്യക്തിത്വപരമായും സ്വതന്ത്രരായിരിക്കേണ്ടത് പ്രധാനമാണെന്നും മലൈക പറയുന്നു.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് മലൈക ഇക്കാര്യം തുറന്നുപറഞ്ഞത്. ‘സ്വതന്ത്രരായിരിക്കൂ.. എന്താണോ നിങ്ങളുടേത്, അത് നിങ്ങളുടേത് ആയിരിക്കും. എന്താണോ എന്റേത്, അത് എന്റേതായിരിക്കും. ഞാന്‍ ഉദ്ദേശിച്ചത് വ്യക്തമാക്കാം.. വിവാഹിതരായും പങ്കാളികളായും ഒരുമിച്ച് ജീവിക്കുമ്പോള്‍ നമ്മള് അവരിലേക്ക് ഇഴുകിച്ചേരാന്‍ ശ്രമിക്കും. ഒന്നായിരിക്കുക എന്നതായിരിക്കും നിങ്ങളുടെ ലക്ഷ്യം. അതിനുവേണ്ടി നിങ്ങള്‍ ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്യും. എന്നാല്‍, ആ പരിശ്രമങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്ക് സ്വന്തം വ്യക്തിത്വം ഇല്ലാതായിപ്പോവരുത് എന്നാണ് എന്റെ കാഴ്ചപ്പാട്,’ മലൈക പറഞ്ഞു.
‘കുറച്ചുകൂടി വ്യക്തമാക്കാം.. നിങ്ങളും പങ്കാളിയും ഒരുമിച്ച് കാര്യങ്ങള്‍ ചെയ്യുന്നത് വളരെ നല്ലതാണ്. പക്ഷേ പങ്കാളിയുടെ സന്തോഷത്തിനായി അയാളുടെ ഇഷ്ടങ്ങളെല്ലാം അതേപടി സ്വീകരിച്ച് അയാളുടെ ഇഷ്ടത്തിന് മാത്രം ജീവിക്കുന്നത് ശരിയല്ല. സ്വന്തം വ്യക്തിത്വം ത്യാഗം ചെയ്ത് മറ്റൊരാളുടെ വ്യക്തിത്വം, അതും അവരുടെ സന്തോഷത്തിനുവേണ്ടി, സ്വീകരിക്കുന്നത് ഒട്ടും ശരിയല്ല. വിവാഹശേഷം ഭര്‍ത്താവിന്റെ പേര് സ്വീകരിക്കുന്നത് പോലും അത്തരത്തിലൊരു ത്യാഗമാണ്. എന്റെ അഭിപ്രായത്തില്‍ വിവാഹിതരാകുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞപക്ഷം ഒരു ബാങ്ക് അക്കൗണ്ടെങ്കിലും സ്വന്തമായി വേണം,’ അഭിമുഖത്തില്‍ മലൈക വ്യക്തമാക്കുന്നു.
മലൈകയ്ക്ക് നടന് അര്ജുന് കപൂറുമായി ഉണ്ടായിരുന്ന പ്രണയബന്ധം കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ് അവസാനിച്ചത്. ഇരുവരും രമ്യതയിലാണ് പിരിഞ്ഞത്. പിന്നാലെ മലൈകയുടെ അച്ഛന്റെ മരണാനന്തര ചടങ്ങുകളില്‍ ഉടനീളം അവര്‍ക്കൊപ്പം അര്ജുന് ഉണ്ടായിരുന്നതും വലിയ വാര്‍ത്തയായിരുന്നു. ശേഷം മകന് അര്ഹാന് ഖാനുമായി ചേര്‍ന്ന് പുതിയ റസ്റ്ററന്റ് തുടങ്ങിയാണ് മലൈക ഈയടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞത്. ‘സ്കാര്‍ലറ്റ് ഹൗസ്’ എന്ന് പേരിട്ടിരിക്കുന്ന റസ്റ്ററന്റ് അച്ഛന്റെ സ്മരണാര്‍ത്ഥമാണ് തുടങ്ങിയത് എന്നാണ് മലൈക പറഞ്ഞത്. നിരവധി പരസ്യചിത്രങ്ങളും മോഡലിങ്ങുമായി ഇന്ത്യയ്ക്കകത്തും പുറത്തും തിരക്കിലാണ് മലൈക ഇപ്പോള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]