ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് 2024 സംബന്ധിച്ച് റിറിലീസുകളുടെ വര്‍ഷമാണ്. ഒരു കാലത്ത് ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയും ജനപ്രീതി നേടുകയും ചെയ്ത ചിത്രങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതിഗംഭീര മേക്കോവറോടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ വളരെയേറെ സ്വീകാര്യതയാണ് ലഭിക്കുന്നത്.
എന്നാല്‍ റിറിലീസ് ട്രെന്‍ഡ് യഥാര്‍ഥത്തില്‍ വലിയ അനുഗ്രഹമായി തീരുന്നത് മറ്റൊരു വിഭാഗത്തിനാണ്. റിലീസ് ചെയ്ത സമയത്ത് തഴയപ്പെട്ട് കാലക്രമേണ ചര്‍ച്ചയായി ജനപ്രീതി നേടിയ സിനിമകള്‍ക്ക്. അതിനൊരു ഉദാഹരണണാണ് ഹിന്ദിയില്‍ നിന്നുള്ള ഫാന്റസി ഹൊറര്‍ ചിത്രം ‘തുമ്പാഡ്’. ചലച്ചിത്ര മേളകളില്ലും മറ്റും നിരൂപകപ്രശംസനേടിയെങ്കിലും സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോയ തുമ്പാഡിന് ഇന്ത്യന്‍ സിനിമയില്‍ ഒരു പുതു ചരിത്രം കുറിക്കാനായി. . റീറിലീസ് ചെയ്തതില്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ വരുമാനം നേടിയ ചിത്രമെന്ന റെക്കോഡാണ് തുമ്പാഡ് സ്വന്തമാക്കിയത്.
വിജയ് ചിത്രം ‘ഗില്ലി’യുടെ റെക്കോഡ് തകര്‍ത്താണ് ‘തുമ്പാഡ്’ ഒന്നാമതെത്തിയത്. 2018 ല്‍ പുറത്തിറങ്ങിയപ്പോള്‍ വെറും 15 കോടി നേടിയ ചിത്രം റിറിലീസില്‍ 38 കോടി സ്വന്തമാക്കി. ഗില്ലി 26 കോടിയാണ് നേടിയത്. ഹോളിവുഡ് ചിത്രം ‘ടൈറ്റാനിക്’ ആയിരുന്നു ഗില്ലിക്ക് മുന്‍പ് റെക്കോഡ് സ്വന്തമാക്കിയിരുന്ന ചിത്രം. 18 കോടി രൂപയായിരുന്നു ‘ടൈറ്റാനിക്കി’ന്റെ ഇന്ത്യയിലെ കളക്ഷന്‍. 13 കോടിരൂപ നേടിയ ‘ഷോലെ’ ആണ് തൊട്ടുപിന്നില്‍. കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയ ഷാരൂഖ് ഖാന്റെ കല്‍ഹോ ന ഹോ എന്ന സിനിമയ്ക്ക് സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും തുമ്പാഡിന്റെ റെക്കോഡ് തകര്‍ക്കാനാകില്ല.
മനുഷ്യന്റെ ആര്‍ത്തിയും സ്വാര്‍ഥതയുമാണ് അനില്‍ ബാര്‍വെ സംവിധാനം ചെയ്ത തുമ്പാഡിന്റെ കേന്ദ്രബിന്ദു. സോഹം ഷാ, ജ്യോതി മാല്‍ഷെ തുടങ്ങിയവരാണ് ഈ ഹൊറര്‍-ഫാന്റസി ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]