
മോഹൻലാൽ നായകനായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച അവസ്ഥയിലായിരുന്നു അക്കാലങ്ങളിൽ രഞ്ജിത്ത്. അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും അഷ്റഫ് താൻ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
‘രഞ്ജിത്ത് എന്ന എഴുത്തുകാരനെ ഞാന്‍ ആദ്യമായി മദ്രാസില്‍ വെച്ച് കാണുമ്പോള്‍ വളരെ ആകര്‍ഷണീയമായ സ്വഭാവസവിശേഷതകളുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. എല്ലാവരോടും എളിമയോടെ ചിരിച്ച് സംസാരിക്കുന്ന ഒരു കലാകാരന്. അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം, എഴുത്തിലായാലും സംവിധാനത്തിലായാലും തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയതുമായിരുന്നു. മറ്റുള്ള ചിലരെ പോലെ അന്യഭാഷ ചിത്രങ്ങളെ അദ്ദേഹം ആശ്രയിച്ചിട്ടുമില്ല. അങ്ങനെ മറ്റുള്ളവര്‍ക്ക് അസൂയതോന്നും വിധം അദ്ദേഹം വിജയത്തിന്റെ ഓരോ പടവുകളും ചവിട്ടിക്കയറി.
വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് രഞ്ജിത്ത് മുന്നോട്ട് പോയിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ സ്വഭാവത്തിനും പരിണാമങ്ങള്‍ സംഭവിച്ചു. പഴയ പുഞ്ചിരിയൊക്കെ മാറി മുഖത്ത് ഗൗരവും ദേഷ്യവും നിറച്ചു. മറ്റുള്ളവരെ പുച്ഛത്തോടെ കാണുകയും ഞാന്‍ മാത്രമാണ് ശരിയെന്ന മനോഭാവത്തേക്ക് കടക്കുകയും ചെയ്തു’, ആലപ്പി അഷ്റഫ് പറയുന്നു.
‘രഞ്ജിത്ത് പറയുന്ന പല കാര്യങ്ങളോടും പൊതുസമൂഹത്തിന് യോജിക്കാൻ കഴിയില്ലെന്നാണ് അഷ്റഫ് പറയുന്നത്. തനിക്ക് പൊതുസമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ലെന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു. ആകെ ചെയ്യുന്ന ക്രൈം സിനിമ ചെയ്യുന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞു. ഈ അഭിപ്രായത്തോട് പല വിയോജിപ്പുകളും ഉയർന്നു.
അങ്ങനെ അഹങ്കാരം തലയ്ക്ക് പിടിച്ച് നിൽക്കുന്ന സമയത്താണ് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി അദ്ദേഹം സ്ഥാനമേല്‍ക്കുന്നത്. ഇതോടെ, അദ്ദേഹം വരിക്കാശ്ശേരി മനയിലെ തമ്പുരാനായി മാറി. ഏത് വേദിയിലേക്കും കരഘോഷങ്ങളോട് സ്വീകരിച്ചിരുന്ന ജനങ്ങള്‍ അദ്ദേഹത്തെ കൂക്കുവിളികളോടെ സ്വീകരിക്കാന്‍ തുടങ്ങി.
ആരാധകർ കൈവിട്ടു. ഏകാധിപത്യ പ്രവണതയുടെ പേരിൽ ചലച്ചിത്ര അക്കാദമിയും കൈവിട്ടു. പീഡനക്കേസ് വന്നതോടെ സര്‍ക്കാരും രഞ്ജിത്തിനെ കൈവിട്ടു. അദ്ദേഹം ഇതൊക്കെ അനുഭവിക്കാന്‍ ബാധ്യസ്ഥനാണ് എന്ന് എനിക്ക് തോന്നാനുള്ള അനുഭവം പറയാം. ആറാം തമ്പുരാന് എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാനുണ്ടായിരുന്നു. ചെറിയ ഒരു വേഷവും ചെയ്തിരുന്നു’, അഷ്റഫ് തുടർന്നു.
‘ഒരിക്കല്‍ ഒടുവില്‍ ഉണ്ണികൃഷ്ണന് രഞ്ജിത്തിനോട് എന്തോ ഒരു തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ചിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഒടുവിലിന്റെ ചെവിക്കല്ല് നോക്കി അടിക്കുകയായിരുന്നു. ആ അടികൊണ്ട് ഒടുവിൽ കറങ്ങി നിലത്തുവീണു. അദ്ദേഹത്തെ മറ്റുള്ളവർ പിടിച്ചു എഴുന്നേല്ക്കുമ്പോള് അദ്ദേഹത്തിന് കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. നിറകണ്ണുകളോടെ ഒടുവിൽ നിന്നു.
ഒടുവില്‍ മാനസികമായും അദ്ദേഹം തകര്‍ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കളിയും ചിരിയും മാഞ്ഞു. ഈ അടിയോടൊപ്പം ഒടുവിലിന്റെ ഹൃദയവും തകര്‍ന്നുപ്പോയി. അതില്‍ നിന്ന് മോചിതനാകാന്‍ ഏറെ നാള് എടുത്തു’, അഷ്റഫ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]