തെന്നിന്ത്യന്‍ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. എന്നാല്‍ ഇരുവരും ഇക്കാര്യം ഇതുവരെ പരസ്യമായി തുറന്നുപറഞ്ഞിട്ടില്ല. അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ താന്‍ സിംഗിളല്ലെന്നും താരം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരാണ് തന്റെ ഗേള്‍ഫ്രണ്ട് എന്ന് വിജയ് ദേവരകൊണ്ട പറഞ്ഞിട്ടില്ല.
ഇതിനു പിന്നാലെ രശ്മികയ്ക്കൊപ്പമുള്ള വിജയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ആരോ പകര്‍ത്തിയ ചിത്രമാണ് വൈറലായിരിക്കുന്നത്. ഇരുവരും മാച്ച് ചെയ്ത് നീല നിറത്തിലുള്ള ഡ്രസ്സാണ് ധരിച്ചിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ രശ്മികയുടെ പുറംവശമാണ് കാണുന്നത്, അടുത്ത ചിത്രത്തില്‍ രശ്മിക ഡെസേര്‍ട്ട് കഴിക്കുന്നതിന്റെ മുന്‍വശത്ത് നിന്നുള്ള ചിത്രമാണുള്ളത്.
റെഡ്ഡിറ്റിലെ പോസ്റ്റിന് താഴെ ആരാധകര്‍ നിരവധി പ്രതികരണങ്ങള്‍ അറിയിച്ചിട്ടുണ്ട്. സിനിമയിലെ ഏറ്റവും പരസ്യമായ രഹസ്യം എന്നാണ് ഒരാള്‍ കുറിച്ചത്. ഞങ്ങള്‍ക്കറിയാമെന്ന് അവര്‍ക്കറിയാം, അവര്‍ക്കറിയാമെന്ന് ഞങ്ങള്‍ക്കുമറിയാം. പിന്നെയും എന്തിനാണ് ഈ ഒളിച്ചുകളി എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാതിരിക്കൂവെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേളി ടെയ്ല്‍സി’നു നല്കിയ അഭിമുഖത്തിലാണ് താന്‍ പ്രണയത്തിലാണെന്നും പ്രണയിക്കപ്പെടുന്നത് നല്ല അനുഭവമാണെന്നും വിജയ് തുറന്നുപറഞ്ഞത്. ഉപാധിരഹിതമായ പ്രണയം എന്നൊന്ന് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താരം നല്കിയ മറുപടി ഇങ്ങനെ: പ്രണയിക്കപ്പെടുന്നത് എങ്ങനെയാണെന്ന് എനിക്കറിയാം. പ്രണയിക്കുന്നത് എങ്ങനെയാണെന്നും അറിയാം. അത് ഉപാധികളില്ലാത്തതാണോ എന്ന് അറിയില്ല. കാരണം, എന്റെ പ്രണയം പ്രതീക്ഷകള്‍ക്കൂടി ചേര്‍ന്നതാണ്. പ്രണയത്തില്‍ ഉപാധികളുണ്ടാകുന്നതില്‍ തെറ്റില്ലെന്നാണ് താന്‍ കരുതുന്നതെന്നും വിജയ് പറഞ്ഞു.സഹതാരത്തെ മുന്‍പ് ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ച വിജയ്, താന്‍ സിംഗിള്‍ അല്ലെന്നും പറഞ്ഞു. എനിക്ക് 35 വയസ്സുണ്ട്. ഞാന്‍ സിംഗിള്‍ ആയിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നായിരുന്നു താരത്തിന്റെ ചോദ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]