തിരുവനന്തപുരം: അഭിനയ കുടുംബമായിരുന്നിട്ടും പ്രാര്‍ഥനാ ഇന്ദ്രജിത്ത് ഇഷ്ടപ്പെട്ടത് സംഗീതത്തെയായിരുന്നു. സംഗീതം പഠിക്കാന്‍ പോയിരുന്നെങ്കിലും പാതിവഴിയില്‍ മാഷിനോടു യാത്ര പറഞ്ഞ് പിരിഞ്ഞു. തനിക്കിഷ്ടം പാശ്ചാത്യസംഗീതമാണെന്നു മനസ്സിലാക്കി അതിലേക്കു തിരിഞ്ഞു. പിന്നീട് അധ്യാപികയെ കണ്ടെത്തുകയും രണ്ടുവര്‍ഷത്തെ പഠനത്തിലൂടെ പാശ്ചാത്യസംഗീതത്തിന്റെ ലോകത്തേക്കു കടന്നുവരുകയും ചെയ്തു.
സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് നിരവധി വേദികളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ജന്മനാട്ടില് ആദ്യമായാണ്. കോവളം വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന അന്താരാഷ്ട്ര സംഗീതോത്സവമായ ഇന്റര്‍നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ഫെസ്റ്റിവലിലാണ്(ഐ.ഐ.എം.എഫ്.) പ്രാര്‍ഥന തന്റെ ആദ്യ ആല്‍ബം അവതരിപ്പിച്ചത്. ‘അടക്കാനാകാത്ത സന്തോഷം’ എന്നാണ് പരിപാടി സമാപിച്ചപ്പോള്‍ പ്രാര്‍ഥനയുടെ പ്രതികരണം.
സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് പ്രാര്‍ഥനതന്നെ എഴുതി ചിട്ടപ്പെടുത്തിയ ‘ഐ റോട്ട് ദിസ് ഓണ്‍ എ റെയ്നി നൈറ്റ്’ എന്ന ആല്‍ബമാണ് സംഗീതവേദിയില്‍ അവതരിപ്പിച്ചത്. ആല്‍ബത്തില്‍ 12 ഗാനങ്ങള്‍ ഉണ്ട്. ഒന്‍പതെണ്ണമാണ് ഐ.ഐ.എം.എഫ്. വേദിയില്‍ അവതരിപ്പിച്ചത്. മൂന്ന് ഗാനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. അവയും ചേര്‍ത്ത് ആല്‍ബവുമായി വീണ്ടും മുന്നിലെത്തുമെന്ന് പ്രാര്‍ഥന, ആസ്വാദകര്‍ക്ക് ഉറപ്പുനല്‍കി. സുഹൃത്തുക്കളായ അനിരുദ്ധ്, മിലന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രാര്‍ഥനയുടെ പ്രിയപ്പെട്ട ആസ്വാദികയായി അമ്മ പൂര്‍ണിമ ഇന്ദ്രജിത്തും ഉണ്ടായിരുന്നു. തിരുവനന്തപുരത്തുതന്നെ ഉണ്ടെങ്കിലും ചില അസൗകര്യങ്ങളാല്‍ അച്ഛന് ഇന്ദ്രജിത്തിനും അമ്മൂമ്മ മല്ലികാ സുകുമാരനും പങ്കെടുക്കാന്‍ സാധിച്ചില്ല. എന്നാല്‍, വീഡിയോ കോളിലൂടെ പരിപാടി ആദ്യാവസാനം അവര്‍ ആസ്വദിച്ചു. ആദ്യമായാണ് വലിയൊരു പരിപാടിയുടെ ഭാഗമായത്. രാവിലെ അമ്മൂമ്മയുടെ അനുഗ്രഹം വാങ്ങുമ്പോള്‍ കൂടുതല്‍ സന്തോഷം തോന്നി, അച്ഛന്റെ നാട്ടില്‍ അപ്പൂപ്പന്റെ ഓര്‍മ്മകളുള്ള സ്ഥലത്ത് ഇത്ര വലിയൊരു വേദി കിട്ടിയതില്‍ വളരെ സന്തോഷമുണ്ടെന്നും പ്രാര്‍ഥന പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]