
നടനായ ജോജു ജോര്‍ജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് ‘പണി’. അഞ്ചു ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ജോജുവിന്റെ ആദ്യ സംവിധാന സംരഭമായ പണി ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.
തൃശ്ശൂര്‍ നഗരത്തെ കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ പശ്ചാത്തലമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗിരി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. തൃശ്ശൂരില്‍ അത്യാവശ്യം ഹോള്ഡുള്ളയാളാണ് ഗിരി. ഒരു കൊലപാതകവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
ത്രില്ലര്‍ മൂഡിലാണ് ചിത്രത്തിന്റെ പോക്ക്. ത്രില്ലര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് കാണുന്നവര്‍ക്ക് പണി ദൃശ്യ വിരുന്നൊരുക്കുന്നുണ്ട്. ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത് ജോജു ജോര്‍ജ് തന്നെയാണ്. നട്ടെല്ലുള്ള തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരുവേള പാളി പോകുമായിരുന്ന കഥ നട്ടെല്ലുള്ള തിരക്കഥ കൊണ്ട് ഭദ്രമാക്കിയിട്ടുണ്ട് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
ഒരു മാസ്സ്, ത്രില്ലര്‍, റിവഞ്ച് ജോണറായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കുടുംബന്ധങ്ങളുടെ കൂടി നൂലില്‍ കോര്‍ത്താണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യപ്രാധാന്യം കൂടി ചിത്രം നല്‍കുന്നുണ്ട്. ത്രില്ലറിനൊപ്പം റിവഞ്ച് കൂടി ഒത്തുചേര്‍ന്നപ്പോള്‍ രണ്ടരമണിക്കൂറോളം പ്രേക്ഷകരെ തിയേറ്ററില്‍ പിടിച്ചിരുത്താന്‍ ചിത്രത്തിന് സാധിച്ചു.
മലയാളത്തില്‍ കുറച്ച് കാലമായി അപ്രത്യക്ഷമായിരുന്ന ത്രില്ലര്‍, റിവഞ്ച് ജോണര്‍ പ്രേക്ഷകരിലേക്ക് വീണ്ടും പണിയിലൂടെ എത്തിയിരിക്കുകയാണ്.
ഗിരി എന്ന കേന്ദ്ര കഥാപാത്രം ജോജു ജോര്‍ജിന്റെ കൈകളില്‍ ഭദ്രമായിരുന്നു. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി മികവ് പുലര്‍ത്താന്‍ ജോജുവിന് സാധിച്ചു. സിനിമയിലെ ഓരോ ഫ്രെയിമിലും ജോജുവെന്ന സംവിധായകന്റെ കൈയ്യൊപ്പ് കാണാം.
മികച്ച പശ്ചാത്തസംഗീതം, മികച്ച ഛായാഗ്രഹണം എന്നിവ സിനിമയെ വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളായി മാറി. ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്നത് അഭിനയയാണ്. മുന്‍ ബിഗ്ബോസ് താരങ്ങളായ സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്മയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കര്‍ തുടങ്ങിയവര്‍ക്കൊപ്പം അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
സാഗര്‍, ജുനൈസ് എന്നിവരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. തങ്ങള്‍ അഭിനയിച്ച കഥാപാത്രത്തെ പ്രേക്ഷകരുടെ മനസില്‍ ആഴത്തില്‍ പ്രതിഷ്ഠിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ത്രില്ലര്‍, റിവഞ്ച് ജോണര്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം പണിക്ക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]