
തിലകൻ്റെ ചരമവാർഷികത്തിൽ മകനും നടനുമായ ഷമ്മി തിലകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. നടൻ തിലകനും സംവിധായകൻ കെ.ജി ജോർജും ഒരേ ദിവസം നമ്മെ വിട്ടുപോയത് തികച്ചും യാദൃശ്ചികം എന്ന് കരുതാൻ വയ്യെന്ന് ഷമ്മി തിലകൻ കുറിച്ചു. 2012 സെപ്റ്റംബർ 24-നാണ് തിലകൻ വിടപറഞ്ഞത്. 11 വർഷത്തിനിപ്പുറം 2023 സെപ്റ്റംബർ 24-നാണ് സംവിധായകൻ കെ.ജി ജോർജ് ഓർമയായത്.
ഷമ്മി തിലകൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ന ജായതേ മ്രിയതേ വാ കദാചിദ്
നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ
അജോ നിത്യഃ ശാശ്വതോഽയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ
(ഭഗവദ് ഗീത 2:20)
(ഈ ആത്മാവ് ഒരിക്കലും ജനിക്കുന്നില്ല. മരിക്കുന്നുമില്ല. ജനിച്ചിട്ട് വീണ്ടും ജനിക്കാതിരിക്കുന്നുമില്ല. ജന്മമില്ലാത്തവനും നിത്യനും സ്ഥിരനും പണ്ടേ ഉള്ളവനുമായവൻ ശരീരം ഹതമാകുമ്പോൾ ഹനിക്കപ്പെടുന്നുമില്ല.)
സെപ്റ്റംബർ 24.
എൻ്റെ പിതാവ് പത്മശ്രീ തിലകൻ്റേയും, നാടക നടനിൽ നിന്നും സിനിമാ നടനിലേക്കുള്ള അദ്ദേഹത്തിൻറെ കൂടുമാറ്റത്തിൽ നിർണായക പങ്ക് വഹിച്ച വിശ്വോത്തര സംവിധായകൻ കെ.ജി. ജോർജ് സാറിന്റെയും ഓർമ്മദിനം..!
ജീവിതത്തിലുടനീളം പരസ്പരപൂരകമായ ബഹുമാനം വച്ചുപുലർത്തിയ ഇരുവർക്കും അങ്ങോട്ടും ഇങ്ങോട്ടും തങ്ങൾ ‘ആശാന്മാർ’ ആയിരുന്നു.
തിലകനാശാനും ജോർജാശാനും തമ്മിലുള്ള സവിശേഷ ബന്ധം ആഴത്തിൽ പ്രകടമാക്കിയത് കലയും സൗഹൃദവും കൂടിയിട്ടായിരുന്നുവെങ്കിൽ..; തിലകനാശാൻ വിടപറഞ്ഞ് 11 വർഷങ്ങൾക്ക് ശേഷം അതേ ദിവസം തന്നെ ജോർജാശാനും നമ്മെ വിട്ടുപോയത് തികച്ചും യാദൃശ്ചികം എന്ന് കരുതുക വയ്യ..!!
ഇരുവരുടെയും ശിക്ഷണത്തിൽ കലാലോകത്ത് പിച്ചവെക്കാൻ സാധിച്ചത് എൻറെ മഹാഭാഗ്യങ്ങളായി ഞാൻ കരുതുന്നു..!
ഭാഗ്യങ്ങളൊത്തിരി എൻ ജീവിതവീഥിയിൽ..; ഭാഗമായിട്ടുണ്ട് അതെൻ മുജ്ജന്മ നേട്ടം..! ആദ്യാക്ഷരം ചൊല്ലാൻ ഭാഗ്യം തന്നച്ഛനാ-
ണാദ്യഭാഗ്യം..; അതെൻ ജീവിത ഭാഗ്യമേ..!
ആചാര്യന്മാർക്ക് പ്രണാമം..!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]