മുംബൈ: ബോളിവുഡ് നടൻ അഖിൽ മിശ്ര അടുക്കളയിൽ തെന്നിവീണുമരിച്ചു. ആമിർ ഖാൻ നായകനായ ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിലെ ലൈബ്രേറിയൻ ഡൂബെ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് മിശ്ര. നടി സൂസേയ്ൻ ബേണെറ്റ് ആണ് ഭാര്യ. അടുക്കളയിൽ തലയിടിച്ചുവീണാണ് അഖിൽ മിശ്രയുടെ അന്ത്യമെന്ന് സൂസേയ്ൻ അറിയിച്ചു.
വ്യാഴാഴ്ചയാണ് നടൻ അഖിൽ മിശ്രയുടെ മരണം. രക്തസമ്മർദ സംബന്ധമായി അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. അടുക്കളയിൽ സ്റ്റൂളിലിരുന്ന് ജോലി ചെയ്യാൻ ശ്രമിക്കവേ തെന്നിവീഴുകയായിരുന്നെന്നും തലയിടിച്ചാണ് വീണതെന്നും ഭാര്യ സൂസേയ്ൻ ബേണെറ്റ് അറിയിച്ചു. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിശ്രയുടെ സുഹൃത്ത് കുൽവീന്ദർ ബക്ഷിയും നടന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
അപകടം നടക്കുമ്പോൾ ഹൈദരാബാദിൽ ചിത്രീകരണത്തിലായിരുന്നു സൂസേയ്ൻ ബേണെറ്റ്. ഡോൺ, ഗാന്ധി മൈ ഫാദർ, ശിഖർ തുടങ്ങിയവയാണ് അഖിൽ മിശ്ര അഭിനയിച്ച് ശ്രദ്ധേയമായ ചിത്രങ്ങൾ. നിരവധി ടെലിവിഷൻ ഷോകളിലും അഖിൽ മിശ്രയുടെ സാന്നിധ്യമുണ്ടായിരുന്നു. ഉഡാൻ, സി.ഐ.ഡി, ശ്രീമാൻ ശ്രീമതി, ഹാതിം തുടങ്ങിയവ അതിൽ ചിലതാണ്.
2009 ഫെബ്രുവരി മൂന്നിനാണ് അഖിൽ മിശ്രയും ജർമൻ നടിയുമായ സൂസെയ്നും തമ്മിലുള്ള വിവാഹം. 2011 സെപ്റ്റംബർ 30-ന് പരമ്പരാഗതമായ ചടങ്ങുകളോടെ ഇവർ വീണ്ടും വിവാഹിതരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]