
കോഴിക്കോട്: മുൻ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് ജുബിത ആണ്ടി. ‘അമ്മ’യിൽ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടുവെന്ന് ജുബിത മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
‘അമ്മയിൽ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞു. രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്യാനാണ് പറഞ്ഞത്.
അഡ്ജസ്റ്റ് ചെയ്താൽ രണ്ട് ലക്ഷം വേണ്ട അവസരവും കിട്ടും എന്ന് പറഞ്ഞു.
അഡ്ജസ്റ്റ് ചെയ്താൽ സിനിമയിൽ ഉയരുമെന്നും ഉപദേശിച്ചു. ഹരികുമാർ, സുധീഷ് എന്നിവരിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായി.
ഹരികുമാറിന്റെ സിനിമയിൽ അഭിനയിച്ച് തൊട്ടടുത്ത ദിവസം വരാൻ ആവശ്യപ്പെട്ടു. എന്നാൽ ഞാൻ അത് നിഷേധിച്ചു.
ഏതൊരു ലൊക്കേഷനിൽ പോയാലും കുറച്ച് സമയത്തിനുള്ളിൽ അഡ്ജസ്റ്റ്മെന്റിനെ കുറിച്ച് പറയും. അഡ്ജസ്റ്റ് ചെയ്തുള്ള അവസരങ്ങൾ വേണ്ടെന്ന് പറഞ്ഞു.
ഇപ്പോൾ അവസരങ്ങൾ ഇല്ല. ഒരുമിച്ച് യാത്ര ചെയ്യാം ടൂർ പോവാം എന്നൊക്കെയാണ് സുധീഷ് പറഞ്ഞത്’, ജുബിത പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]