
ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന അജ്യാൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് മലയാളി സംവിധായകനും. ചലച്ചിത്ര സംവിധായകനായ ഷെബി ചൗഘട്ട് സംവിധാനം ചെയ്ത “യത്തീം” എന്ന ഹ്രസ്വചിത്രമാണ് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ അജ്യാൽ ഫിലിം ഫെസ്റ്റിവലിലേക്കുള്ള ഒഫീഷ്യൽ എൻട്രി നേടിയത്.
ഒറ്റ ഷോട്ടിൽ യുദ്ധത്തിന്റെ ഭീകരത വിവരിക്കുന്ന ഈ ഹ്രസ്വ ചിത്രം അന്താരാഷ്ട്ര പ്രാധാന്യമുള്ളതും കാലിക പ്രസക്തവുമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. സംവിധായകൻ ഷെബി ചൗഘട്ട് തന്നെയാണ് രചനയും നിർവഹിച്ചിട്ടുള്ളത്. രജീഷ് രാമനാണ് ചായാഗ്രഹണം. എഡിറ്റർ-സുജിത് സഹദേവ്.
ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള യത്തിം എന്ന ഷോർട്ട് ഫിലിം ഇംഗ്ലീഷിലാണ് ഒരുക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]