
മഹേഷ് പി. ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘കുടുംബസ്ത്രീയും കുഞ്ഞാടും’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത്. രസകരമായ മുഹൂർത്തളോടെയുള്ളതാണ് ട്രെയിലർ. വ്യത്യസ്തമായ മൂന്ന് സംഭവങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ സഞ്ചാരം.
ഒരു വശത്ത് നാട്ടിലെ പോലീസ് ഉദ്യോഗസ്ഥർക്ക് തലവേദനയാകുന്ന മോഷണ പരമ്പര, പ്രവാസിയായ സണ്ണിയുടേയും ക്ലാരയുടേയും കുടുംബ ജീവിതം, ഒരു മ്യൂസിക്ക് ട്രൂപ്പിൻ്റെ കടന്നുവരവ്. ഇതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളാണ് നർമത്തിലൂടെ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു. ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമിക്കുന്ന ചിത്രം മെയ് 31-ന് തിയേറ്ററുകളിലെത്തും.
ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, അന്ന രേഷ്മ രാജൻ, സ്നേഹ ബാബു, സലിം കുമാർ, പക്രു, ജാഫർ ഇടുക്കി, മണിയൻപിള്ള രാജു, ബെന്നി പീറ്റേഴ്സ്, കോബ്രാ രാജേഷ്, സാജു നവോദയ, സ്നേഹ ശ്രീകുമാർ, മങ്ക മഹേഷ്, ഷാജി മാവേലിക്കര, ബിന്ദു എൽസി, മജീദ് എന്നിവരും പ്രധാന താരങ്ങളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരക്കഥ സംഭാഷണം – ശ്രീകുമാർ അറക്കൽ, ഗാനങ്ങൾ – സജിൽ ശ്രീകുമാർ, നാടൻപാട്ട് – മണികണ്ഠൻ, സംഗീതം – ശ്രീജു ശ്രീധർ, ഛായാഗ്രഹണം – ലോവൽ എസ്, എഡിറ്റിംഗ് – രാജാ മുഹമ്മദ്, കലാസംവിധാനം -രാധാകൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഡി. മുരളി, പ്രൊഡക്ഷൻ കൺട്രോളർ – ദീപു എസ്. കുമാർ, പി.ആർ.ഒ- വാഴൂർ ജോസ്, ഫോട്ടോ – ശാലു പേയാട്