
ചെന്നെെ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന് മന്‍സൂര്‍ അലിഖാന് കുഴഞ്ഞു വീണു. നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെ കുഴഞ്ഞുവീണ താരത്തെ ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ചയായിരുന്നു സംഭവം. വെല്ലൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് താരം മത്സരിക്കുന്നത്. ചക്കയാണ് മൻസൂർ അലിഖാന്റ ചിഹ്നം.
ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്ത തരത്തിലുള്ള പ്രചാരണരീതികളാണ് താരം സ്വീകരിച്ചുവരുന്നത്. അടുത്തിടെയാണ് ഡെമോക്രാറ്റിക് ടൈഗേഴ്സ് ഓഫ് ഇന്ത്യ എന്ന പേരില്‍ താരം പുതിയ പാര്‍ട്ടി ആരംഭിച്ചത്. അണ്ണാ ഡിഎംകെക്കൊപ്പം മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇത് നടക്കാതായതോടെയാണ് സ്വതന്ത്രനായി മത്സരരംഗത്തിറങ്ങിയത്.
താരമിപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നാണ് വിവരങ്ങൾ. ഇടവേളകളില്ലാത്ത പ്രചാരണമാണ് മന്‍സൂര്‍ അലിഖാന്റെ ആരോഗ്യത്തെ ബാധിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഫഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശ’മാണ് മൻസൂർ അലിഖാന്റെ പുതിയ ചിത്രം. റെഡ്ഡി എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ മൻസൂർ എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]